തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിൽ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി കേരളനിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ . നഷ്ടമായത് കേരളീയർ ഏവരും സ്നേഹിച്ച ജനനേതാവിനെ ആണന്നും ചിറ്റയം ഗോപകുമാർ . 2011ൽ ആദ്യമായി എംഎൽഎയായി നിയമസഭയിൽ എത്തുമ്പോൾ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയായിരുന്നു. ഒരു പുതുമുഖ എംഎൽഎ ആയി എത്തിയ തന്നോട് വളരെ സ്നേഹത്തോടെ പെരുമാറുകയും പറയുന്ന കാര്യങ്ങളെല്ലാം ശ്രദ്ധയോടെ കേൾക്കുകയും അത് അനുഭാവപൂർവ്വം പരിഗണിക്കുകയും ചെയ്തിരുന്ന ആത്മാർത്ഥത ഉള്ള വ്യക്തിയായിരുന്നു അദ്ദേഹം.
എത്ര തിരക്കിനിടയിലും ആയാലും കാണുമ്പോൾ പ്രത്യേക പരിഗണന നൽകുന്ന വേറിട്ട മുഖമായിരുന്നു അദ്ദേഹത്തിന്റേത്. കേരളരാഷ്ട്രീയത്തിൽ ഇനിയൊരു ഉമ്മൻ ചാണ്ടി ഉണ്ടാകാനിടയില്ല. അദ്ദേഹത്തിന് തുല്യം അദ്ദേഹം മാത്രമേ ഉള്ളു എന്നും കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്ക് ചേരുന്നതായും ഡെപ്യൂട്ടി സ്പീക്കർ അനുശോചനക്കുറുപ്പിലൂടെ അറിയിച്ചു.