ന്യൂഡൽഹി: സിവിൽ സർവീസിൽ ആദ്യ നാലു റാങ്കും സ്വന്തമാക്കി വനിതകൾ. ഇന്ന് പുറത്തുവന്ന സിവിൽ സർവീസ് റാങ്ക് ലിസ്റ്റിലാണ് വനിതകൾ ഉയർന്ന റാങ്ക് സ്വന്തമാക്കിയത്. ആദ്യ നാല് റാങ്ക് വനിതകൾ നേടി. ഒന്നാം റാങ്ക് ശ്രുതി ശർമ്മയും രണ്ടാം റാങ്ക് അങ്കിത അഗർവാളും മൂന്നും നാലും റാങ്ക് ഗമിനി ശ്ലിംഗയും ഐശ്വര്യ വർമ്മയും നേടി.
മലയാളികളായ ദിലീപ് കെ കൈനിക്കര ഇരുപത്തിയൊന്നാം റാങ്കും ശ്രുതി രാജലക്ഷ്മി ഇരുപത്തഞ്ചാം റാങ്കും ജാസ്മിൻ മുപ്പത്താറാം റാങ്കും സ്വാതി ശ്രീ ടി നാൽപ്പത്തിരണ്ടാം റാങ്കും രമ്യ സിഎസ് നാൽപ്പത്താറാം റാങ്കും അക്ഷയ് പിള്ള അൻപത്തൊന്നാം റാങ്കും ആൽഫ്രഡ് ഒ വി അമ്പത്തിയേഴാം റാങ്കും അഖിൽ വി മേനോൻ അറുപത്തിയാറാം റാങ്കും സ്വന്തമാക്കി. ആദ്യ നൂറ് റാങ്കിൽ ഒമ്പത് മലയാളികളുണ്ട്.