പത്തനാപുരം: ചന്ദ്രപ്പൻ ദിനം എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് 22 സഖാവ് സി കെ ചന്ദ്രപ്പൻ ദിനം അനുസ്മരണ സമ്മേളനവും സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി പത്തനാപുരത്ത് പ്രചരണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
സിപിഐ ദേശീയ സെക്രട്ടറിയേറ്റ് അംഗം സഖാവ് ബിനോയ് വിശ്വം എംപി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. സിപിഐയുടെ മുതിർന്ന നേതാക്കളും എഐവൈഎഫ് സംസ്ഥാന നേതാക്കളും ചടങ്ങിൽ പങ്കെടുക്കും.