കാഞ്ഞിരപ്പള്ളി: അമൽജ്യോതി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ കാരണക്കാരായ അധ്യാപകർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് എഐഎസ്എഫ് പ്രതിഷേധം സംഘടിപ്പിച്ചു. അമൽജ്യോതി കോളേജിലേക്ക് നടന്ന മാർച്ച് പൊലീസ് തടഞ്ഞത് അക്രമാസക്തമായി. തുടർന്ന് നേതാക്കൾ ഇടപെട്ട് എഐഎസ്എഫ് പ്രവർത്തകരെ സമാധാനപ്പെടുത്തി.
പ്രതിഷേധ മാർച്ച് എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി ആർ രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. എഐഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് നന്ദു ജോസഫ്,സംസ്ഥാന ജോയിൻ സെക്രട്ടറിമായ അഖിൽ അമ്പാടി, വിപിൻ അടൂർ എഐഎസ്എഫ് ജില്ലാ സെക്രട്ടറി നിഖിൽ ബാബു, പ്രസിഡന്റ് ജിജോ ജോസഫ്, എഐവൈഎഫിന്റെ ജില്ലാ പ്രസിഡന്റ് കെ രഞ്ജിത്ത് എഐവൈഎഫ് ജില്ലാ കമ്മിറ്റി അംഗമായ എസ് ഷാജോ തുടങ്ങിയവർ പ്രതിഷേധ മാർച്ചിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.