Thursday, November 21, 2024
spot_imgspot_img
HomeIndiaമണിപ്പൂരിൽ കർഫ്യൂ ലഘിച്ച് മെയ്തി വിഭാഗക്കാരുടെ പ്രതിഷേധം; 40ലേറെ പേർക്ക് പരുക്കേറ്റു

മണിപ്പൂരിൽ കർഫ്യൂ ലഘിച്ച് മെയ്തി വിഭാഗക്കാരുടെ പ്രതിഷേധം; 40ലേറെ പേർക്ക് പരുക്കേറ്റു

ണിപ്പൂരിൽ സൈനികർ സ്ഥാപിച്ച ബാരിക്കേഡുകൾ മാറ്റണമെന്നാവശ്യപ്പെട്ടുകൊണ്ട് മെയ്തി വിഭാഗക്കാരുടെ പ്രതിഷേധം. ബിഷ്ണുപൂർ ജില്ലയിലാണ് കർഫ്യൂ ലംഘിച്ചുകൊണ്ട് മെയ്തികൾ പ്രക്ഷോഭം നടത്തിയത്.

പ്രക്ഷോഭത്തിനിടെ ഉണ്ടായ സംഘർഷത്തിൽ 40ലേറെ പേർക്ക് പരുക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടോർബങ്ങിലെ മെയ്തി മേഖലകളിൽ കലാപത്തെ തുടർന്ന് വീടുകൾ ഉപേക്ഷിച്ചുപോയവരെ മടങ്ങിയെത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വനിതകളായിരുന്നു പ്രതിഷേധക്കാരിലേറെയും. കലാപാഹ്വാനത്തെ തുടർന്ന് സംസ്ഥാനത്തെ അഞ്ച് താഴ്വാര ജില്ലകളിൽ ചൊവാഴ്ച മുതൽ സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു എന്നാൽ അതൊന്നും വകവയ്ക്കാതെയായിരുന്നു പ്രതിഷേധം.

ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകളും റബ്ബർ ബുള്ളറ്റുകളും പ്രയോഗിച്ചു. പ്രതിഷേധക്കാരും സൈന്യവും തമ്മിൽ ഏറെ നേരം വാക്കേറ്റമുണ്ടായിരുന്നു. അതിന് ശേഷമാണ് സ്ഥിതി നിയന്ത്രണവിധേയമാക്കാൻ സുരക്ഷാ സേന കണ്ണീർവാതക ഷെല്ല് പ്രയോഗിച്ചത്. ബിഷ്ണുപൂർ, ചുരാചന്ദ്പൂർ ജില്ലകളുടെ അതിർത്തിയോട് ചേർന്നുള്ള മെയ്തി ജനവാസ പ്രദേശങ്ങളിലെ ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.

നാല് മാസമായി തുടരുന്ന വംശീയ കലാപത്തെ തുടർന്ന് വീടൊഴിയേണ്ടി വന്നവരാണ് പ്രതിഷേധക്കാരിലധികവും. കോ ഓർഡിനേറ്റിങ് കമ്മിറ്റി ഓൺ മണിപ്പൂർ ഇന്റഗ്രിറ്റി സംഘടന ആഗസ്റ്റ് 31 ഓടെ ബാരിക്കേഡുകൾ നീക്കം ചെയ്യണമെന്ന് അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ അവരുടെ ആവശ്യം നടപ്പിലാക്കാൻ സർക്കാരിന് സാധിച്ചിരുന്നില്ല. ബിഷ്ണുപൂരിലും ചുരാചന്ദ്പൂരിലും സംഘർഷം തുടരുകയാണെന്നും നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്നത് അപകടരകരമാണെന്നുമായിരുന്നു സൈന്യത്തിന്റെ വിശദീകരണം. ക്രമസമാധാന ലംഘന സാധ്യത കണക്കിലെടുത്ത് ഉത്തരവുണ്ടാകുന്നത് വരെ അഞ്ച് ജില്ലകളിലും കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares