ഉത്തര്‍പ്രദേശിലെ അയോധ്യ രാമക്ഷേത്രത്തിലെ ശുചീകരണ തൊഴിലാളിയായ ബിരുദ വിദ്യാര്‍ത്ഥി കൂട്ടബലാത്സംഗത്തിന് ഇരയായതായി റിപ്പോർട്ട്. മൂന്നാം വര്‍ഷ ബിഎ വിദ്യാര്‍ത്ഥിനിയായ യുവതിയെ സുഹൃത്തും സംഘവും ചേര്‍ന്നാണ് ബലാത്സംഗത്തിനിരയാക്കിയത്.
രണ്ടാഴ്ചയ്ക്ക് മുമ്പ് തന്നെ എട്ട് പേര് ബലാത്സംഗത്തിനിരയാക്കിയതായി യുവതി ആരോപിച്ചു. പ്രതികളിലൊരാളായ സഹദത്ഗഞ്ചില്‍ സ്വദേശി വാന്‍ഷ് ചൗധരിയെ നാല് വര്‍ഷമായി തനിക്ക് അറിയാമെന്നും യുവതി എഫ്ഐആറില്‍ വ്യക്തമാക്കി.