അവകാശികളിലൂടെ ഗാനരചന രംഗത്തേക്ക് പുത്തൻ ചുവടുറപ്പിച്ച് കോളേജ് അധ്യാപിക. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റും ചലചിത്ര അക്കാദമി അംഗവുമായ എൻ അരുൺ രചനയും സംവിധാനവും ചെയ്ത അവകാശികൾ എന്ന സിനിമയിലൂടെയാണ് കോളേജ് അധ്യാപിക കൂടിയായ പാർവതി ചന്ദ്രൻ ഒരു പിടി മികച്ച ഗാനങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ചിരിക്കുന്നത്. ചിത്രത്തിന്റെ പുറത്തു വന്നിരിക്കുന്ന ഗാനങ്ങളെല്ലാം ഇതിനോടകം തന്നെ പ്രേഷക ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.
കേരളത്തിന്റെയും ആസാമിന്റെയും സംസ്കാരങ്ങൾ പ്രേഷകരിലേക്കെത്തിക്കാൻ ചിത്രത്തിലെ ഗാനങ്ങൾ വലിയ പങ്കുതന്നെയാണ് വഹിക്കുന്നത്. രണ്ട് മലയാള ഗാനങ്ങളും രണ്ട് ആസാമി ഗാനങ്ങളും ഒരു മലയാളം-ഹിന്ദി ഗാനവും സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ ഗ്രാമീണ ഭംഗി വിളിച്ചോതുന്ന “പുഴപാടിയ പാട്ടുകൾ കേട്ടെ” എന്ന ഗാനം ഇതിനോടകം ജനപ്രീതി സ്വന്തമാക്കി കഴിഞ്ഞു. പാർവതി സിനിമയ്ക്കായി അണിയിച്ചൊരുക്കിയ മലയാള-ഹിന്ദി ഗാനവും വളരെ ശ്രദ്ധേയമാണ്. ഏത് സംസ്കാരത്തേയും ഭാഷയേയും ദേശത്തേയും ഉൾക്കൊളുവാനുള്ള മലയാളിയുടെയും കേരളത്തിന്റെയും സാംസ്കാരിക ഔനിത്യം വിളച്ചോതുന്നതാണ് മലയാളവും ഹിന്ദിയും ചേർന്ന ഗാനം.
വൈക്കം കൊതവറ സെൻസേവിയേഴ്സ് കോളേജിലെ ജേർണലിസം പ്രഫസറാണ് പാർവതി ചന്ദ്രൻ. മലയാളത്തിലെ പ്രധാനപ്പെട്ട പല ആനുകാലിക പ്രസിദ്ധീകരണങ്ങളിലും നിരവധി ലേഖനങ്ങൾ എഴുതി ശ്രദ്ധയാകർഷിച്ചിട്ടുള്ള വ്യക്തിത്വമാണ്. പാർവതിയുടെ വരികൾക്ക് ബിനീഷ് തമ്പാനാണ് സംഗീതം നൽകിയിരിക്കുന്നത്. സഞ്ജയ് ചന്ദ്രനും ബിനീഷ് തമ്പാനും ചേർന്നാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.