Thursday, November 21, 2024
spot_imgspot_img
HomeIndiaരാമ നവമി ആഘോഷങ്ങൾക്കിടയിൽ അക്രമം: ഒരു മരണം

രാമ നവമി ആഘോഷങ്ങൾക്കിടയിൽ അക്രമം: ഒരു മരണം

ന്യൂഡൽഹി: രാമനവമിയുടെ മറവിൽ ഹിന്ദുത്വ സംഘടനകൾ രാജ്യത്തെ നാലു സംസ്ഥാനങ്ങളിൽ വർ​​​ഗീയ കലാപങ്ങൾ അഴിച്ചുവിട്ടതായി റിപ്പോർട്ട് .​ ​ഗുജറാത്ത്, മധ്യപ്രദേശ്, പശ്ചിമബം​ഗാൾ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് ഹിന്ദുത്വ സംഘടനകൾ രാമനവമിയുടെ പേരിൽ മറ്റു മതസ്ഥർക്കു നേരെ ആക്രമണം നടത്തിയത്.

ഗുജറാത്തിൽ ഹിന്ദുത്വ സംഘടനകളുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ​ഗുജറാത്തിലെ അനന്ദിൽ നടന്ന സംഘർഷത്തിലാണ് ഒരാൾ കൊല്ലപ്പെട്ടതെന്ന് ഇന്ത്യൻ എക്സ്പ്രസ് അടക്കമുള്ള പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ആക്രമത്തിൽ കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.മധ്യ ഗുജറാത്തിലെ ആനന്ദ് ജില്ലയിലെ ഖംഭാത് പട്ടണത്തിലും വടക്കൻ ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ ഹിമ്മത് നഗർ പട്ടണത്തിലും വർ​ഗീയ കലാപങ്ങൾ നടന്നു. ​ഗുജറാത്തിൽ പലയിടങ്ങളിലും ഹിന്ദുത്വ സംഘടനകൾ കല്ലേറും തീവെപ്പും നടത്തി . കലാപവുമായി ബന്ധപ്പെട്ട് നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഹിമ്മത് നഗറിൽ ന്യൂനപക്ഷങ്ങൾക്ക് ആധിപത്യമുള്ള ഛപാരിയ മേഖലയിൽ രാമനവമി ഘോഷയാത്ര പ്രവേശിച്ചതിനു പിന്നാലെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ നാലു പോലീസ്ക്കാർക്ക് ഉൾപ്പടെ നിരവധിപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അവരുടെ സുരക്ഷ കൂടുതൽ ശക്തമാക്കേണ്ടതുണ്ടെന്ന് ആവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

രാമനവമി ആഘോഷങ്ങളുടെ ഭാ​ഗമായി നടന്ന സംഘർഷത്തെത്തുടർന്ന് മധ്യപ്രദേശിൽ മൂന്നിടങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ പ്രദേശങ്ങളിൽ പോലീസ് 144 പ്രഖ്യാപിച്ചു. അക്രമണം നടന്ന പ്രദേശത്തെല്ലാം വൻ തോതിൽ കല്ലേറും തീവെപ്പും നടന്നതായി ജില്ലാ കളക്ടർ വ്യക്തമാക്കി. പ്രദേശത്ത് ഇരുവിഭാ​ഗങ്ങളും നടത്തിയ സംഘർഷത്തിൽ നാലു വീടുകൾക്കും ക്ഷേത്രത്തിനും കേടുപാടുകൾ സംഭവിച്ചുവെന്ന് അധികൃതർ അറിയിച്ചു. കലാപത്തിൽ ഇരുപത്തിനാലിലധികം ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്നും അവരെ ഉടനെ പിടികൂടുമെന്നും മധ്യപ്രദേശ് പോലീസ് വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares