കേന്ദ്രമന്ത്രിയും ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ വി മുരളീധരൻ ഗുരുതര ചട്ടലംഘനം. വി മുരളീധരനായുള്ള ഫ്ളക്സ് ബോർഡിൽ വോട്ട് അഭ്യർത്ഥനക്കൊപ്പം വിഗ്രഹത്തിന്റെ ചിത്രവും ഉപയോഗിച്ചെന്ന് എൽ.ഡിഎഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി വ്യക്തമാക്കി. വി മുരളീധരന്റെ നടപടി ഗുരുതര ചട്ട ലംഘനമാണെന്ന് കാണിച്ച് എൽഡിഫ് ആറ്റിങ്ങൽ മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി.
ആറ്റിങ്ങൽ മണ്ഡലത്തിൽ വി മുരളീധരന് വേണ്ടി എൻഡിഎ സ്ഥാപിച്ച ഫ്ളക്സിലാണ് വിഗ്രഹത്തിന്റെ ചിത്രമുള്ളത്. ശ്രീ ജനാർദ്ദന സ്വാമിക്ക് പ്രണാമം എന്നെഴുതിയ ഫ്ളക്സിൽ വിഗ്രഹചിത്രവും അതോടൊപ്പം മോദിയുടേയും വി മുരളീധരന്റെയും ചിത്രങ്ങളുമാണുള്ളത്. ഭാരതത്തിന്റെ വല്യേട്ടന് ഒരു വോട്ട് , വി മുരളീധരനെ വിജയിപ്പിക്കുക എന്നും ബോർഡിലുണ്ട്.