മനുഷ്യരുടെ ജീവനും ജീവിതത്തിനും പുല്ലുവില കൊടുത്ത് സംഘപരിവാറും അതിന്റെ നിയന്ത്രണത്തിലുള്ള ഭരണകൂടങ്ങളും പേക്കൂത്ത് നടത്തുമ്പോഴെല്ലാം ജനതയ്ക്ക് വേണ്ടി ചെറുക്കാന്‍ ഇടതുപക്ഷം മുന്നിലുണ്ടാകും. അതിനുള്ള തെളിവാണ് കഴിഞ്ഞദിവസം ഡല്‍ഹി ജഹാംഗിര്‍പുരിയില്‍ വീണ്ടും കണ്ടത്. ന്യൂനപക്ഷങ്ങളുടെ വീടുകള്‍ ഇടിച്ചുനിരത്താന്‍ ഡല്‍ഹി കോര്‍പ്പറേഷന്‍ സുപ്രീംകോടതിയെ പോലും വെല്ലുവിളിച്ച് ബുള്‍ഡോസറുമായി ഇരച്ചു കയറിയപ്പോള്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് സധൈര്യം മുന്നില്‍ നിന്ന് പോരാടി. സുപ്രീകോടതിയുടെ സ്റ്റേ ഉത്തരവ് വന്നിട്ടും ഇടിച്ചു നിരത്തല്‍ തുടര്‍ന്നപ്പോഴാണ് സ്റ്റേ ഓര്‍ഡറിന്റെ കോപ്പിയുമായി സഖാവ് ബൃന്ദ കാരാട്ട് ബുള്‍ഡോസറുകള്‍ക്ക് മുന്നില്‍ കയറി നിന്നത്.
ഈ സാഹചര്യത്തില്‍ മുന്‍പ് സിപിഐ നേതാവ് ആനി രാജ നടത്തിയ ചെറുത്തുനില്‍പ്പുകള്‍ കൂടി കൂട്ടി വായിക്കേണ്ടതുണ്ട്. അന്ന് പോലീസ് മര്‍ദനത്തില്‍ സഖാവിന് വലിയതോതിലുള്ള പരിക്കേല്‍ക്കുക പോലുമുണ്ടായി. കത്പുടലി ഗ്രാമത്തിലെ ജനങ്ങളെ ഒഴിപ്പിക്കാനായി ഭരണകൂടം ബുള്‍ഡോസറുകളുമായി എത്തിയപ്പോഴാണ് ദേശീയ മഹിളാ ഫെഡറേഷന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയുടെ ഉശിര് അറിഞ്ഞത്.
പൊലീസിന്റെ ചവിട്ടേറ്റ് ബോധരഹിതയായി വീഴുന്നതുവരെ, സഖാവ് അന്ന് ഗ്രാമീണര്‍ക്കു വേണ്ടി പൊരുതി. കൈയ്ക്കും തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റു.
ബംഗാള്‍, ബിഹാര്‍, ആന്ധ്രാ പ്രദേശ്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലെ നാലായിരത്തിലേറെ കലാകാരന്‍മാര്‍ കഴിയുന്ന പ്രദേശമാണിത്. ഈ കോളനി ഡല്‍ഹി ഡവലപ്മെന്റ് അതോറിറ്റി (ഡിഡിഎ) ഏറ്റെടുക്കാന്‍ തീരുമാനിച്ചു. പകരം സ്ഥലം അനുവദിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അന്തേവാസികള്‍ പ്രതിഷേധത്തിലായിരുന്നു. കോളനി നിവാസികളെ കുടിയൊഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഐയും രംഗത്തെത്തി.
റിയല്‍ എസ്റ്റേറ്റ് കമ്പനികളെ സഹായിക്കുന്ന നിലപാടാണു ഡിഡിഎയും പോലീസും സ്വീകരിക്കുന്നതെന്നു ആനി രാജ പരസ്യമായി വിളിച്ചു പറഞ്ഞു. ഏഴു പതിറ്റാണ്ടിലേറെയായി ഇവിടെ കഴിയുന്ന കലാകാരന്‍മാരെയാണ് ഒഴിപ്പിക്കാന്‍ ശ്രമിച്ചത്.
പ്രതിഷേധക്കാരെ അമര്‍ച്ച ചെയ്യാന്‍ വന്‍ പോലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. ആനി രാജ ഉള്‍പ്പെടെ നിരവധി സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നു. കോളനിയില്‍ തകര ഷെഡ് മറച്ചു സ്ഥാപിച്ച വീടുകള്‍ അടക്കമുള്ളവ പൊളിച്ചുമാറ്റാനാണ് ഡിഡിഎ സംഘം തീരുമാനിച്ചത്. ഷെഡുകള്‍ പൊളിച്ചുമാറ്റിയ സ്ഥലത്ത് ബഹുനില കെട്ടിടം നിര്‍മിച്ചു നല്‍കുമെന്നായിരുന്നു അധികൃതരുടെ വാഗ്ദാനം.
സിഎഎ പ്രക്ഷോഭത്തിലും സഖാവിന്റെ പോരാട്ട വീര്യം അമിത് ഷായുടെ പോലീസ് അറിഞ്ഞു. ജന്ദര്‍ മന്തറില്‍ പ്രതിഷേധിച്ച സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയെയും ബിനോയ് വിശ്വം എംപിയേയും ആനി രാജയെയും അന്ന് പോലീസ് അറസ്റ്റ് ചെയ്തു നീക്കി. കൂടെ സിപിഎം നേതാക്കളെയും എഐഎസ്എഫ് നേതാക്കളെയും അറസ്റ്റ് ചെയ്തു. സഖാവ് ആനി രാജയെ പോലീസ് വലിച്ചിഴച്ചാണ് വാനില്‍ കയറ്റിയത്. സഖാക്കകള്‍ ആനി രാജയേയും ബൃന്ദ കാരാട്ടിനെയും പോലെയുള്ള കനലുകളുള്ളപ്പോള്‍, ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ അത്രവേഗമൊന്നും രാജ്യത്തെ സംഘപരിവാറിനെ കാല്‍ച്ചുവട്ടില്‍ അടിയറവ് പറയാന്‍ സമ്മതിക്കില്ല.