കുടിലിൽ നിന്നു കൊട്ടാരത്തിലേക്ക് എന്ന ബൂർഷ്വാ ചിന്തയ്ക്ക് വിപരീതമായി കൊട്ടാരത്തിൽ നിന്നു കുടിലിലേക്ക് ഇറങ്ങിവന്ന ഒരു പ്രോജ്ജ്വല കമ്മ്യൂണിസ്റ്റ് പോരാളിയായിരുന്നു ആർ ശങ്കരനാരായ ണൻ തമ്പി. സ്വയം കമ്മ്യൂണിസ്റ്റാവുകമാത്രമല്ല തന്റെ സഹോദരങ്ങളെയാകെ, ആണും പെണ്ണുമടക്കം ഏവരെയും കമ്മ്യൂണിസ്റ്റു പാർട്ടിയിലേക്ക് അദ്ദേഹം ആനയിച്ചു.
ചെങ്ങന്നൂർ താലൂക്കിലെ പ്രശസ്തമായ എണ്ണക്കാട്ടു കൊട്ടാരത്തിലെ രാമവർമരാജയുടെ മകനായി 1911 സെപ്തംബർ 30 നു അദ്ദേഹം ജനിച്ചു. അമ്മ കാർത്തികപ്പള്ളി പല്ലനയിലെ പാണ്ഡവത്ത് കുടും ബത്തിലെ അംഗമായിരുന്നു. അഭിജാത പാരമ്പര്യത്തിലാണ് വളർന്നതെങ്കിലും പുരോഗമനചിന്താഗതി ചെറുപ്പം മുതൽക്കേ അച്ഛനിൽ നിന്നു പകർന്നുകിട്ടി. നാട്ടിൽ തന്നെ സ്കൂൾ വിദ്യാഭ്യാസം നിർവഹിച്ച ശേഷം തിരുവനന്തപുരത്താണ് ബിരുദ പഠനവും നിയമബിരുദപഠനവും നിർവഹിച്ചത്. അവിടെവച്ച് സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. 1935 മുതൽ യൂത്ത് ലീഗിന്റെ പ്രവർത്തകനായി. അവിടെ നിന്ന് അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയിലെത്തുകയായിരുന്നു.
മധ്യതിരുവിതാംകൂറിൽ വിശേഷിച്ചും തിരുവല്ല, ചെങ്ങന്നൂർ, കാർത്തികപ്പള്ളി, കരുനാഗപ്പള്ളി താലൂ ക്കുകളിൽ കർഷകത്തൊഴിലാളികളെയും കർഷകരെയും സംഘടിപ്പിക്കുന്നതിൽ നേതൃത്വം നൽകി. കുടിയിറക്കിനെതിരായ സമരങ്ങൾക്കു തുടക്കമിട്ടു. ശൂരനാടു സമരത്തിനു നേതൃത്വം നൽകിയവരിൽ ഒരാളായി. പുന്നപ്ര വയലാർ സമരത്തിനുശേഷം ആ പ്രദേശത്തെ കുടുംബങ്ങൾക്കു സഹായമെത്തി ക്കാനുള്ള റിലീഫ് കമ്മിറ്റിയുടെ നേതാവായി പ്രവർത്തിച്ചു. അന്നു രൂപീകരിക്കപ്പെട്ടിരുന്ന കായംകുളം ഡിസിയുടെ സെക്രട്ടറിയായിരുന്നു. പാർട്ടി സംസ്ഥാന കൗൺസിലംഗമായിരുന്നു. പുതിയ തലമുറ നേ താക്കളെ കണ്ടെത്തുന്നതിലും അവരെ വളർത്തിക്കൊണ്ടുവരുന്നതിലും ശ്രദ്ധാലുവായിരുന്ന അദ്ദേഹം പിൽക്കാലത്തെ വിഖ്യാതരായ ഒട്ടേറെ നേ താക്കളെ വളർത്തിയെടുത്തു.
ഒന്നാമത്തെ കേരള നിയമസഭയുടെ സ്പീക്കറായി പ്രവർത്തിച്ച അദ്ദേഹം പ്രഗത്ഭനായ സ്പീക്കർ എ ന്ന ഖ്യാതിനേടി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന് ഒളിവിലും തെളിവിലുമായി യാതനാ നിർഭരമായ ജീവിതം നയിച്ചു. സ്ഥാനമാനങ്ങളോ അധികാരമോ ആയിരുന്നില്ല നിസ്വവർഗത്തിന്റെ മോചനമായിരുന്നു പ്രവർത്തന ലക്ഷ്യം. സത്യസന്ധവും ആത്മാർഥവുമായിരുന്നു ആ പ്രവർത്തന ങ്ങൾ. വിശ്വാസ പ്രമാണങ്ങളോട് നിശ്ചയദാർഢ്യത്തോടെ കൂറുപുലർത്തിയ അദ്ദേഹം അനീതിയും അന്യായവും ആരുടെ ഭാഗത്തുനിന്നുണ്ടായാലും സ്വന്തം സുരക്ഷിതത്വമോ ലാഭനഷ്ടമോ നോക്കാതെ പ്രതികരിക്കാനും എതിർക്കാനുമുള്ള തന്റേടം കാട്ടിയിരുന്നു.
കർമബഹുലവും സർവസ്പർശിയുമായ വിപ്ളവ ജീ വിതത്തിന്റെ ഉടമയായിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിന് 1989 നവംബർ രണ്ടിന് തിരശീല വീണു. ആ നിർഭയ പോരാളിയുടെ സ്മരണകൾക്കു മുന്നിൽ ആദരാഞ്ജലികളർപ്പിക്കുന്നു