അഞ്ചൽ:- എഐവൈഎഫ് കൊല്ലം ജില്ലാ ശില്പശാലയ്ക്ക് അഞ്ചൽ ഭാരതീപുരത്ത് തുടക്കം കുറിച്ചു. ശില്പശാല പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഇടത് യുവജന സംഘടനകളുടെ യോജിച്ച പ്രവർത്തനം കാലഘട്ടത്തിന്റെ അനിവാര്യതയാണ്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് ഇപ്പോൾ ഇടത് യുവജന സംഘടനകളുടെ യോജിച്ച പ്രവർത്തനങ്ങൾ ഉള്ളത്. എന്നാൽ കാലഘട്ടം ആവശ്യപ്പെടുന്നത് ഒരു യോചിച്ച പ്രവർത്തനമാണ്. കൂടോത്രം പോലെയുള്ള അന്ധവിശ്വാസങ്ങൾ കോൺഗ്രസ്സ് രാഷ്ട്രീയ പ്രവർത്തകർക്കിടയിൽ കൊണ്ട് വരുന്നത് അരാഷ്ട്രീയവാദത്തെ വളർത്താനാണ് ഉപകരിക്കുക. കോൺഗ്രസിന്റെ രാഷ്ട്രീയ അപചയമാണ് ഇതിന്റെ പിന്നിൽ. ശാസ്ത്ര ബോധത്തെയും യുക്തി ബോധത്തെയും നിരുത്സാഹപെടുത്തുന്ന നയമാണ് കോൺഗ്രസ്സും ബിജെപിയും സ്വീകരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഭാരതീപുരം പാം വ്യൂ കൺവൻഷൻ സെന്ററിൽ നടന്ന ശില്പശാലയിൽ ജില്ലാ പ്രസിഡന്റ് ഇ കെ സുധീർ അധ്യക്ഷത വഹിച്ചു. സിപിഐ കൊല്ലം ജില്ലാ അസി:സെക്രട്ടറി അഡ്വ:സാം കെ ഡാനിയൽ, എഐവൈഎഫ് ദേശീയ വർക്കിങ് കമ്മിറ്റി അംഗം എസ് വിനോദ് കുമാർ, സംസ്ഥാന ജോ:സെക്രട്ടറി അഡ്വ:വിനീത വിൻസന്റ്, ജില്ലാ സെക്രട്ടറി ടി എസ് നിധീഷ്, സിപിഐ സംസ്ഥാന കമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ അഡ്വ:കെ രാജു, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ എ മന്മാധൻ നായർ, എം സലീം, എഐഎസ്എഫ് സംസ്ഥാന ജോ:സെക്രട്ടറി എ അധിൻ, ജില്ലാ സെക്രട്ടറി ജോബിൻ ജേക്കബ്ബ്, പ്രസിഡന്റ് ശ്രീജിത്ത് സുദർശനൻ, സംഘാടക സമിതി കൺവീനർ ജി അജിത്ത് എന്നിവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. സംഘാടക സമിതി ചെയർമാൻ എസ് സന്തോഷ് സ്വാഗതവും, എഐവൈഎഫ് മണ്ഡലം സെക്രട്ടറി എം ബി നസീർ നന്ദി പറഞ്ഞു.
തുടർന്ന് നോബൽ ബാബു ലീഡറും എസ് അർഷാദ്, പ്രിജി ശശിധരൻ എന്നിവർ ഡെപ്യൂട്ടി ലീഡറമാരുമായി ശില്പശാല നിയന്ത്രിച്ചു. ജില്ലാ സെക്രട്ടറി ടി എസ് നിധീഷ് പ്രവർത്തന പരിപാടി അവതരിപ്പിച്ചു. ജി എസ് ശ്രീരഷ്മി (കൺവീനർ), ആർ ശരവണൻ, ആർ ഷംനാൽ, യു കണ്ണൻ, അതുൽ ഹീ നാഥ് എന്നിവർ അടങ്ങുന്ന പ്രമേയ കമ്മിറ്റിയും, രാജേഷ് ചിറ്റൂർ (കൺവീനർ), എം ആർ ശ്രീജിത്ത് ഘോഷ്, അഡ്വ:അശോക് ആർ നായർ, പി പ്രവീൺ, ജി രഞ്ജിത്ത് എന്നിവർ അടങ്ങുന്ന മിനുട്സ് കമ്മിറ്റിയും ശില്പശാലയിൽ പ്രവർത്തിച്ചു.