ഇംഫാല്‍: മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയില്‍ സംഘര്‍ഷം. ജില്ലയിലെ സ്‌കൂളുകളും മാര്‍ക്കറ്റുകളും അടച്ചു.
രണ്ട് ദിവസം മുമ്പ് ‘ഹമര്‍’, ‘സോമി’ സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് ചുരാചന്ദ്പൂരില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ജില്ലയില്‍ സ്‌കൂളുകളും മാര്‍ക്കറ്റുകളും അടച്ചിട്ടിരിക്കുകയാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ജനങ്ങളും പൗര സംഘടനകളും സമാധാനം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്.
അക്രമസംഭവങ്ങള്‍ ഒഴിവാക്കാന്‍ ബുധനാഴ്ച രാത്രി സുരക്ഷാ സേന ഫ്‌ലാഗ് മാര്‍ച്ച് നടത്തി.
ചൊവ്വാഴ്ച രാത്രി ജില്ലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹമര്‍ സമുദായത്തില്‍പ്പെട്ട 51 കാരനായ ലാല്‍റോപുയി പഖ്വാങ്ടെ വെടിയേറ്റ് മരിച്ചു. ഉടന്‍ തന്നെ സില്‍മെറ്റ് ക്രിസ്ത്യന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചിരുന്നു