കൽപ്പറ്റ: സ്വീകരണവേദിയും പരിസരവും മുസ്ലിം ലീഗുകാർ പച്ചയിൽ മുക്കിയതിനെ തുടർന്ന് പ്രസംഗിക്കാതെ പ്രിയങ്ക ഗാന്ധി മടങ്ങി. സ്ഥാനാർഥി പോയതിന് പിന്നാലെ ലീഗ്-കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ മാനന്തവാടി നിയമസഭാ മണ്ഡലത്തിലെ തരുവണയിലായിരുന്നു സംഭവം. ഇവിടെ പ്രിയങ്കയുടെ പര്യടനം മുൻകൂട്ടി നിശ്ചയിച്ചതായിരുന്നു.
ടൗണും പരിസരവും പച്ചക്കൊടി തോരണങ്ങളാൽ ലീഗ് പ്രവർത്തകർ അലംങ്കരിച്ചിരുന്നു. റോഡ് ഷോയായി പ്രിയങ്ക എത്തിയെങ്കിലും അവിടേക്ക് പോകാൻ തയ്യാറായില്ല. ഇതോടെ ലീഗ് പ്രവർത്തകർ പ്രതിഷേധമുയർത്തി രംഗത്ത് വരുകയായിരുന്നു. ടി സിദ്ദിഖ് എംഎൽഎയുമായി വാക്കേറ്റവും കൈയാങ്കളിയുമായി. സംഘർഷം കനക്കുമെന്ന് വന്നതോടെ പ്രിയങ്കയുടെ വാഹനം തിരിച്ചുപോയി. സ്ഥാനാർഥി മടങ്ങിയതോടെ പച്ചക്കൊടിയെച്ചൊല്ലി കോൺഗ്രസ്-ലീഗ് പ്രവർത്തകർ ഏറ്റുമുട്ടി.