Friday, November 22, 2024
spot_imgspot_img
HomeKeralaപ്രവാസിയുടെ ആത്മഹത്യ: എഐവൈഎഫ് പ്രവർത്തകർ നിരപരാധികളെന്ന് കോടതി

പ്രവാസിയുടെ ആത്മഹത്യ: എഐവൈഎഫ് പ്രവർത്തകർ നിരപരാധികളെന്ന് കോടതി

കൊല്ലം: കുന്നിക്കോട് വിളക്കുടിയിൽ പ്രവാസി സംരഭകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതികളെന്ന് ആരോപിച്ച എഐവൈഎഫ് പ്രവർത്തകർ നിരപരാധികളാണെന്ന് തെളിഞ്ഞതിനെ തുടർന്ന് കോടതി വെറുതെ വിട്ടു. 2018 ൽ ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട വസ്തു പഞ്ചായത്തിന്റെ മൗനാനുമതിയോടെ മണ്ണ് ഇട്ട് നികത്തി അനധികൃതമായി ഷെഡ് നിർമ്മിച്ചതിനെതിരായി എഐവൈഎഫ് ഉൾപ്പെടെയുള്ള യുവജന സംഘടനകൾ രം​ഗത്തെത്തിയിരുന്നു. പിന്നീട് മറ്റ് സംഘടനകൾ എല്ലാം സമരത്തിൽ നിന്ന് പിന്നോട്ട് പോയെങ്കിലും എഐവൈഎഫ് ശക്തമായ സമരം തുടർന്നു. ഈ സമരങ്ങൾ നടക്കവെയാണ് പ്രവാസി ആതമഹത്യചെയ്യുന്നത്.

അതിനാൽ ആത്മഹത്യക്ക് പിന്നിൽ എഐവൈഎഫ് ആണ് എന്ന നിലയിലുള്ള വലിയ വാർത്തകളും പ്രചരണങ്ങളും ഒരു വിഭാഗം മാധ്യമങ്ങളും, ചില രാഷ്ട്രീയ പാർട്ടികളും ഉന്നയിച്ചിരുന്നു. എഐവൈഎഫ് നേതാക്കളായ എം എസ് ഗിരീഷ്, സതീഷ്, ഇമേഷ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്ത് റിമാന്റ് ചെയ്യുകയും ചെയ്തിരുന്നു.

അന്ന് മുതൽ തന്നെ എഐവൈഎഫ് നടത്തിവന്നിരുന്ന നിയമപോരാട്ടത്തിനാണ് ഇപ്പോൾ വിജയം കണ്ടിരിക്കുന്നത്. അനധികൃതമായി കെട്ടിടം നിർമ്മിക്കാൻ അനുമതി നൽകിയ പഞ്ചായത്തിന് എതിരെ ഒബുഡ്സ്മാനിൽ ഉൾപടെ എഐവൈഎഫ് കേസ് ഫയൽ ചെയ്തിരുന്നു. ഓംബുഡ്സ്മാൻ വിധി പഞ്ചായത്തിന്റെ വീഴ്ച വെളിപ്പെടുത്തുന്നതായിരുന്നു. ഇത് മുൻനിർത്തിയാണ് കൊല്ലം അഞ്ചാം സെക്ഷൻസ് കോടതിയാണ് എഐവൈഎഫ് പ്രവർത്തകർ നിരപരാധികളാണെന്ന് വിധിച്ചത്. ഇതോടെ എം എസ് ഗിരീഷ്, ഇമേഷ്, സതീഷ്, ബിനീഷ്, അജികുമാർ എന്നിവരെ കോടതി വെറുതെ വിടുകയായിരുന്നു.

പ്രവാസിയുടെ ആത്മഹത്യ തീർത്തും ദൗർഭാഗ്യകരമാണെന്നും എന്നാൽ പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുളള വികസനമാണ് നാടിനു വേണ്ടത് എന്ന പ്രഖ്യാപിത നിലപാട് ആണ് എഐവൈഎഫിന് ഉള്ളതെന്നും അത് ശരി വക്കുന്നതാണ് കോടതി വിധി എന്നും എഐവൈഎഫ് കെല്ലം ജില്ല പ്രസിഡന്റ് ടി എസ് നിധീഷും സെക്രട്ടറി എസ് വിനോദ്കുമാറും പ്രസ്താവനയിലൂടെ വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares