തലശ്ശേരി: സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായി സി പി സന്തോഷ്കുമാറിനെ തിരഞ്ഞെടുത്തു. രാജ്യസഭ എംപി അഡ്വ. പി സന്തോഷ്കുമാറിന്റെ പിൻഗാമിയായിട്ടാണ് സി പി സന്തോഷ്കുമാർ ചുമതലയേൽക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി നടന്നു വരുന്ന കണ്ണൂർ ജില്ലാ സമ്മേളനത്തിനു ഇന്ന് തിരശീല വീണു.
സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ദേശീയ കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ അഡ്വ. കെ പ്രകാശ് ബാബു , സത്യൻ മൊകേരി , സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ റവന്യു മന്ത്രി കെ രാജൻ , ഇ ചന്ദ്രശേഖരൻ, സി എൻ ചന്ദ്രൻ, സി പി മുരളി, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തം തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.
തിരുവനന്തപുരത്ത് മാങ്കോട് രാധാകൃഷണനും, കൊല്ലത്ത് പി എസ് സുപാലും, പത്തനംതിട്ടയിൽ എ പി ജയനും, ആലപ്പുഴയിൽ ടി ജെ ആഞ്ചലോസും, കോട്ടയത്ത് വി ബി ബിനുവും എറണാകുളത്ത് കെ എം ദിനകരനുമാണ് ജില്ലാ സെക്രട്ടറിമാർ. ഇടുക്കിയിൽ കെ സലീംകുമാർ, തൃശൂരിൽ വത്സരാജ്, പാലക്കാട് കെ പി സുരേഷ് രാജും കോഴിക്കോട് കെ കെ ബാലനേയും തെരഞ്ഞടുത്തിരുന്നു.