Thursday, November 21, 2024
spot_imgspot_img
HomeKeralaആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ എഡിജിപി ആയിരിക്കാൻ പാടില്ല: ബിനോയ് വിശ്വം

ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ എഡിജിപി ആയിരിക്കാൻ പാടില്ല: ബിനോയ് വിശ്വം

ൽഡിഎഫ് ഭരിക്കുന്ന സർക്കാരിൽ ആർഎസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥൻ എഡിജിപി ആയിരിക്കാൻ പാടില്ലന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. എഡിജിപിയെ മാറ്റണമെന്നത് സിപിഐയുടെ ഉറച്ച തീരുമാനമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. കേരളത്തിന്റെ ക്രമസമാധാന ചുമതയുള്ള എ.ഡി.ജി.പിക്ക് ഒരു കാരണവശാലും ആർ.എസ്.എസ് ബന്ധം പാടില്ലെന്ന് അദ്ദേഹം പറഞ്ഞു.

എഡിജിപിയെ മാറ്റണമെന്നത് ബിനോയ് വിശ്വത്തിന്റെ നിലപാടാണെന്ന സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ പ്രതികരണത്തെ അദ്ദേഹം തള്ളുകയും ചെയ്തു. താൻ പറഞ്ഞത് സിപിഐയുടെ നിലപാടാണെന്നും അതിൽ മാറ്റമൊന്നും ഇല്ലെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. ആർഎസ്എസ് നേതാക്കന്മാരെകാണുന്ന ഒരു ഉദ്യോഗസ്ഥൻ എൽഡിഎഫ് ഭരിക്കുന്ന സർക്കാരിൽ ഉണ്ടാകാൻ പാടില്ലെന്നും എഡിജിപിയെ മാറ്റണമെന്നത് സിപിഐയുടെ ഉറച്ച തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു.

പിവിഅൻവറിന്റെ നിലപാടിനേയും ബിനോയ് വിശ്വം വിമർശിച്ചു. ഇടതുപക്ഷ രാഷ്ട്രീയത്തെ കുറിച്ച് ബോധ്യമുള്ള ആളല്ല അൻവർ. എൽഡിഎഫിന്റെ ഭാഗമായോ ഇടതുപക്ഷത്തിന്റെ രക്ഷകനായോ അല്ല ഞങ്ങൾ അൻവറിനെ കാണുന്നത്. അൻവറിന് രക്ഷകവേഷം നൽകുന്നുണ്ട്. എന്നാൽ ഞങ്ങൾ അത് പങ്കുവെക്കാൻ ആഗ്രഹിക്കുന്നില്ല. ആരെല്ലാമാണ് അൻവറിന്റെ പിറകിലുള്ളതെന്ന് പതുക്കെ പതുക്കെ പുറത്തുവന്നേക്കാം, അദ്ദേഹം പറഞ്ഞു.

അതേസമയം, പി വി അൻവറിനെതിരേയുള്ള സിപിഐ(എം) പ്രവർത്തകരുടെ കൊലവിളി മുദ്രാവാക്യത്തെയും അദ്ദേഹം വിമർശിച്ചു. കയ്യും കാലും വെട്ടുന്നത് കമ്യൂണിസ്റ്റ് ശൈലി അല്ലെന്നും ആശയങ്ങളെ എതിർക്കേണ്ടത് ആശയങ്ങൾ കൊണ്ടാകണമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

Share and Enjoy !

Shares
youngindia
youngindiahttps://youngindianews.in
Young India is a Professional News Platform. We're dedicated to providing you the truth of reality, with a focus on dependability and News Facts. We're working with passion to dedicate our efforts for the society.
RELATED ARTICLES

Most Popular

Recent Comments

Shares