Friday, November 22, 2024
spot_imgspot_img
HomeKeralaരാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് ഓഫിസ് അടിച്ചുതകർത്തല്ല: കാനം

രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടത് ഓഫിസ് അടിച്ചുതകർത്തല്ല: കാനം

തിരുവനന്തപുരം: പാർട്ടി ഓഫീസുകൾ അടിച്ചുതകർത്തല്ല രാഷ്ട്രീയ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണേണ്ടതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ജനാധിപത്യത്തിന് നിരക്കാത്ത നടപടിയാണ് നടന്നത്. പ്രതിഷേധങ്ങൾ ജനാധിപത്യമര്യാദ ലംഘിക്കുന്ന രീതി ഒരിക്കലും അംഗീകരിക്കാനാകില്ല. ജനാധിപത്യത്തിന് ചേർന്ന മാതൃകയല്ല അതെന്ന് കാനം പറഞ്ഞു. രാഷ്ട്രീയകക്ഷികളും അതതു പ്രസ്ഥാനങ്ങളും സ്വയം നിയന്ത്രണം വരുത്തണമെന്നും മറ്റാർക്കും അത് ഉപദേശിച്ച് നന്നാക്കാൻ കഴിയില്ലെന്നും കാനം പറഞ്ഞു.

ഒരു എംപി എന്ന നിലയിൽ രാഹുലിന് പരാജയങ്ങളുണ്ടാകും. ആതെല്ലാം ജനം വോട്ടുചെയ്തപ്പോൾ ഓർക്കണം, ഒരു ദേശീയ നേതാവിനെ വിജയിപ്പിച്ചാൽ സാധാരണ ആളിനെപ്പോലെ എപ്പോഴും അവിടെ പ്രവർത്തിക്കാൻ കഴിയില്ല . രാഹുൽഗാന്ധിയുടെ ഇഡി കേസുമായി പ്രതിഷേധത്തെ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. ഇഡി കേസിന് കാരണം രാഹുൽഗാന്ധിയുടെ കയ്യിലിരിപ്പാണെന്നും കാനം രാജേന്ദ്രൻ പറഞ്ഞു.

എസ്എഫ്‌ഐയെ നിയന്ത്രിച്ചില്ലെങ്കിൽ അത് മുന്നണിക്ക് തന്നെ ദേഷം ചെയ്യുമെന്ന് സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ പ്രകാശ് ബാബു പറഞ്ഞു. എസ്എഫ്ഐക്കാർ രാഹുൽഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തത് ഇടതുപക്ഷത്തിന് ആകെ നാണക്കേടുണ്ടാക്കി. സർക്കാരിനെയും ഇടതുമുന്നണിയെയും അനുകൂലിക്കുന്ന ബഹുജനസംഘടനകൾ നിയമം കയ്യിലെടുക്കുന്നത് ഒരിക്കലും ന്യായീകരിക്കാൻ കഴിയുന്ന കാര്യമല്ല.

കലാലയങ്ങളെ കയ്യൂക്കിന്റെ കേന്ദ്രമാക്കി മാറ്റിയതിന്റെ ഫലമാണിതെന്നും ഈ വിഷയത്തിൽ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കയ്യൂക്കു കാണിച്ച് വിദ്യാർത്ഥികളെ ഭയപ്പാടിന്റെ അന്തരീക്ഷത്തിൽ നിർത്തുന്നത് ഗുണകരമായിട്ടുള്ള കാര്യമല്ലെന്നും അതിനു പകരം കോളജുകളിൽ വിദ്യാർത്ഥി സംഘടനകൾ, രാഷ്ട്രീയ വിഷയത്തിലും വിദ്യാഭ്യാസ വിഷയങ്ങളിലും സംവാദങ്ങൾ സംഘടിപ്പിച്ചുകൊണ്ടാകണം എസ്എഫ്‌ഐയെ നിയന്ത്രിക്കേണ്ട വിധത്തിൽ നിയന്ത്രിച്ചില്ലെങ്കിൽ എൽഡിഎഫിന് ദോഷം ചെയ്യുമെന്നും പ്രകാശ് ബാബു പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares