തിരുവനന്തപുരം: ലോക്സഭാ ഇലക്ഷൻ നേരിടാൻ കരുത്തുറ്റ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ. തിരുവനന്തപുരം പ്രസ്ക്ലബിൽ ചേർന്ന പത്ര സമ്മേളനത്തിലാണ് സിപിഐ സ്ഥാനാർത്ഥികളെ പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നാലു ലോക്സഭ മണ്ഡലങ്ങളിലാണ് സിപിഐ ജനവിധി തേടുന്നത്. തിരുവനന്തപുരത്ത് മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനും മാവേലിക്കരയിൽ എഐവൈഎഫ് നേതാവ് സി എ അരുൺ കുമാറും തൃശൂർ വി എസ് സുനിൽ കുമാറും വയനാട് സിപിഐ ദേശീയ നേതാവ് ആനിരാജയും മത്സരിക്കും.