രാജ്യത്തിന്റെ 74-ാം റിപ്പബ്ലിക്ക് ദിനത്തിന്റെ ഭാഗമായി ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ച് സിപിഐ.പാർട്ടി ഓഫീസുകൾക്ക് മുന്നിൽ ദേശീയ പതാക ഉയർത്തിയും ഭരണഘടനാ ആമുഖം വായിച്ചും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ എടത്തുമാണ് സിപിഐ 74-ാം റിപ്പബ്ലിക്ക് ദിനം ആചരിച്ചത്. സിപിഐയുടെ സംസ്ഥാന കൗണ്‍സില്‍ ഓഫീസായ എം എന്‍ സ്മാരകത്തില്‍ പന്ന്യന്‍ രവീന്ദ്രന് ദേശീയ പതാക ഉയര്‍ത്തി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കൊല്ലം എം.എന്‍ സ്മാരകത്തില്‍ നടന്ന റിപ്പബ്ലിക്ക് ദിന ചടങ്ങിൽ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം എസ് താര ദേശീയ പതാക ഉയര്‍ത്തി.
ഭരണ ഘടനാ സംരക്ഷണ ദിനം സിപിഐ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിൽ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ദേശീയ പതാക ഉയർത്തി.
എറണാകുളം ജില്ലാ കൗൺസിൽ ഓഫീസിനു മുന്നിൽ ജില്ലാ സെക്രട്ടറി കെ എം ദിനകരൻ ദേശീയ പതാക ഉയര്‍ത്തി.