ന്യൂഡൽഹി: ബിബിസി ഓഫീസുകളിൽ നടത്തിയ റെയ്ഡുകളെ അപലപിച്ച് സിപിഐ രംഗത്ത്. ബിബിസിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകളെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ ദേശീയ സെക്രട്ടേറിയറ്റ് അപലപിച്ചു.
തങ്ങളുടെ വർഗ്ഗീയ-ഫാസിസ്റ്റ് നയങ്ങളെ വിമർശിക്കുകയും തുറന്നുകാട്ടുകയും ചെയ്യുന്ന എല്ലാവരെയും ആക്രമിക്കുന്നതിൽ മോദി സർക്കാർ ഇതിനകം തന്നെ കുപ്രസിദ്ധമായിക്കഴിഞ്ഞുവെന്ന് ദേശീയ കൗൺസിൽ കുറ്റപ്പെടുത്തി. മോദിക്കെതിരെ ബിബിസി അടുത്തിടെ പുറത്തുവിട്ട ഡോക്യുമെന്ററിയിൽ ഗുജറാത്ത് കലാപത്തിലടക്കം മോദിക്കെതിരെ സംപ്രേഷണം ചെയ്തതു തന്നെയാണ് റെയിഡിലേക്ക് നയിച്ചത്.
സർവ്വകലാശാലകളിലും മറ്റും സംപ്രേക്ഷണം ചെയ്യാൻ അനുവദിക്കാത്ത “മോദി ക്വിസ്റ്റ്യൻ” മോദി സർക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ മോദി സർക്കാർ, സർക്കാർ സംവിധാനത്തെ ഉപയോഗിച്ച് ഒരു വിദേശ ടെലികാസ്റ്റ് കമ്പനിയെ ഭയപ്പെടുത്താൻ ശ്രമിക്കുകയാണ്. മാധ്യമസ്വാതന്ത്ര്യത്തെ സംബന്ധിച്ചിടത്തോളം ഇത്തരമൊരു നടപടി ഇതിനകം തന്നെ തകർന്ന രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കാൻ സാധ്യതയുണ്ടെന്നും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.