Thursday, April 3, 2025
spot_imgspot_img
HomeKerala'അച്ഛന്‍ അടിമുടി പാര്‍ട്ടിയായിരുന്നു'; ഓര്‍മ്മയ്ക്കായി വീടിന് മുന്നില്‍ ചെങ്കൊടി വേണം, സഫലമാക്കി സിപിഐ, വികാരനിര്‍ഭരം...

‘അച്ഛന്‍ അടിമുടി പാര്‍ട്ടിയായിരുന്നു’; ഓര്‍മ്മയ്ക്കായി വീടിന് മുന്നില്‍ ചെങ്കൊടി വേണം, സഫലമാക്കി സിപിഐ, വികാരനിര്‍ഭരം ആ രംഗം

ച്ഛന്റെ ഓര്‍മ്മയ്ക്കായി വീട്ടുമുറ്റത്ത് പാര്‍ട്ടി കൊടിമരം സ്ഥാപിക്കണമെന്ന മകളുടെ ആഗ്രഹം സഫലീകരിച്ച് സിപിഐ. അന്തരിച്ച സിപിഐ ചെമ്മരുതി ലോക്കല്‍ സെക്രട്ടറി രാജ്കുമാറിന്റെ വീട്ടിലാണ് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കൊടിയുയര്‍ത്തിയത്.

വികാര നിര്‍ഭരമായിരുന്നു ആ രംഗം. പ്രിയപ്പെട്ട സഖാവിന്റ ഓര്‍മ്മയില്‍ തൊണ്ട പൊട്ടി മുദ്രാവാക്യം മുഴക്കി സഖാക്കള്‍. പാര്‍ട്ടിക്കായി ജീവിതുമുഴിഞ്ഞുവച്ച, പാര്‍ട്ടിയായി മരിച്ച സഖാവിന്റെ കുടുംബത്തിന്റെ ചെറുതെങ്കിലും അത്രയും തീവ്രമായ ആഗ്രഹം സാധിച്ചുകൊടുത്ത സന്തോഷത്തില്‍ സംസ്ഥാന സെക്രട്ടറിയും മറ്റു നേതാക്കളും. ഇങ്ങനെയുള്ള മനുഷ്യരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ ജനഹൃദയങ്ങളില്‍ വേരുറപ്പിച്ചു നിര്‍ത്തുന്നത്.

പ്രവാസിയായിരുന്ന രാജ് കുമാര്‍, സിപിഐയുടെ സാംസ്‌കാരിക സംഘടനയായ യുവകലാസാഹിതിയുടെ അബുബാദിയിലെ സജീവ പ്രവര്‍ത്തകനായിരുന്നു. നാട്ടില്‍ തിരിച്ചെത്തി പാര്‍ട്ടിയിലും സജീവമായി. തുടര്‍ന്നാണ് സിപിഐ ചെമ്മരുതി ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായത്.

മരണശേഷം, കാണാനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരോട് മകള്‍ ഈ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ വീട്ടുമുറ്റത്ത് കൊടിമരം നാട്ടി. ബുധനാഴ്ച ചെമ്മരുതിയില്‍ ബ്രാഞ്ച് സമ്മേളനത്തിന് എത്തിയ കാനം രാജേന്ദ്രന്‍ വീട്ടിലെത്തി കൊടി ഉയര്‍ത്തുകയായിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares