തിരുവനന്തപുരം: സിപിഐ യുടെ 97-ാം സ്ഥാപകദിനാചരണം രാജ്യവ്യാപകമായി ആചരിച്ചു. സ്ഥാപക ദിനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് എം എൻ സ്മാരകത്തിൽ എക്സിക്യൂട്ടീവ് അംഗം ജി ആർ അനിൽ പതാക ഉയർത്തി. സ്ഥാപകദിനത്തോടനുബന്ധിച്ച് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വൈകുന്നേരം 5 ന് കോട്ടയം തിരുനക്കരയിൽ നടക്കുന്ന സ്ഥാപകദിനാചരണം പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി അഡ്വ വി ബി ബിനു അദ്ധ്യക്ഷനാവും. ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജോൺ വി ജോസഫ് സ്വാഗതം ആശംസിക്കും. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി കെ ശശിധരൻ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി കെ കൃഷ്ണൻ, ആർ സുശീലൻ, അഡ്വ വി കെ സന്തോഷ് കുമാർ, ലീനമ്മ ഉദയകുമാർ, ഒപിഎ സലാം, മണ്ഡലം സെക്രട്ടറി ടി സി ബിനോയ് എന്നിവർ പങ്കെടുക്കും.
ജില്ലാ കമ്മിറ്റികളുടെയും മണ്ഡലം കമ്മിറ്റികളുടെയും ലോക്കൽ‑ബ്രാഞ്ച് തലത്തിലും സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പതാക ഉയർത്തി.