വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് ചേരാനിരുന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് മാറ്റിവച്ചു. വയനാട്ടിൽ ദുരന്തത്തിൽപ്പെട്ട ജനങ്ങളെ സഹായിക്കാൻ എല്ലാ പാർട്ടി ഘടകങ്ങളും സജീവമായി രംഗത്തിറങ്ങാൻ പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഭ്യർത്ഥിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ പാർട്ടി നേതാക്കൾ ദുരന്തം അനുഭവിക്കുന്ന വയനാട്ടിലേക്ക് തിരിച്ചു. വയനാടി ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഇന്ന് നടത്താനിരുന്ന സി അച്യുതമേനോൻ പ്രതിമ അനാഛാദനം മാറ്റിവച്ചു.
അതേസമയം വയനാട്ടിലെ ഉരുൾപൊട്ടലിനെ തുടർന്നുള്ള അതീവ ഗുരുതരമായ ദുരന്തവും രക്ഷാപ്രവർത്തനങ്ങളും പാർലമെന്റ് മറ്റ് നടപടി ക്രമങ്ങൾ നിർത്തി വെച്ചു ചർച്ച ചെയ്യണമെന്ന ആവശ്യം മുൻ നിർത്തി പി സന്തോഷ് കുമാർ എംപി റൂൾ 267 പ്രകാരം രാജ്യസഭയിൽ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി.