ബംഗളൂരു: മുസോളിനിയിൽ നിന്ന് ഊർജം ഉൾക്കൊണ്ടവർക്ക് രാജ്യസ്നേഹത്തെപ്പറ്റി പറയാൻ അവകാശമില്ലെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി പറഞ്ഞു. ഫാസിസ്റ്റ് ശക്തികളിൽ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള സമരമാണ് 2024ൽ നടക്കാനിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ കർണാടക സംസ്ഥാന സമ്മേളനം ഹാസനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിനോയ്.
വിപ്ലവ ഗാനങ്ങളും മുദ്രാവാക്യങ്ങളും നിറഞ്ഞ അത്യന്തം ആവേശകരമായ അന്തരീക്ഷത്തിൽ നടന്ന സമ്മേളനത്തിന് സ്വാഗത സംഘം സെക്രട്ടറി ദോംഗ്രെ സ്വാഗതമാശംസിച്ചു. സി പി ഐ (എം), സി പി ഐ (എം എൽ )എസ് യു സി ഐ, ഫോർവേഡ് ബ്ലോക്ക് എന്നീ പാർട്ടികളുടെ സംസ്ഥാന സെക്രട്ടറിമാർ അഭിവാദ്യ പ്രസംഗം നടത്തി.സി പി ഐ കർണാടക സംസ്ഥാന സെക്രട്ടറി സാഥി സുന്ദരേഷ് സംഘടനാ റിപ്പോർട്ടവതരിപ്പിച്ചു.