Friday, April 11, 2025
spot_imgspot_img
HomeKeralaമുതിർന്ന സിപിഐ നേതാവ് യു വിക്രമൻ അന്തരിച്ചു

മുതിർന്ന സിപിഐ നേതാവ് യു വിക്രമൻ അന്തരിച്ചു

മുതിർന്ന പത്ര പ്രവർത്തകനും സിപിഐ നേതാവും ആയിരുന്ന സഖാവ് യു വിക്രമൻ (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം.

മുതിർന്ന സിപിഐ നേതാവ് സി ഉണ്ണിരാജയുടെ മകനാണ്. ജനയുഗം കോ ഓർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.

മുൻ മന്ത്രി എം വി രാഘവന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗമായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സിപിഐ എംഎൻ സ്മാരകം ബ്രാഞ്ച് സെക്രട്ടറി, കേരള പത്രപ്രവർത്തക യൂണിയൻ, ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ എന്നിവയുടെ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares