തിരുവനന്തപുരം: ഹിന്ദുസ്ഥാൻ ലാറ്റക്സിന്റെ സ്വകാര്യവൽക്കരണ നീക്കം കേന്ദ്ര സർക്കാർ ഉപേക്ഷിക്കുക, സ്ഥാപനം സംസ്ഥാന സർക്കാരിന് കൈമാറുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സിപിഐ ബഹുജന മാർച്ച് നടത്തും. തിരുവനന്തപുരം പേരൂർക്കട എച്ച്എൽഎൽ ആസ്ഥാനത്തേക്കാണ് ബഹുജന മാർച്ച് സംഘടിപ്പിക്കുന്നത്. ബഹുജന മാർച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും.
രാജ്യത്തെ പല പൊതുമേഖല സ്ഥാപനങ്ങളും കേന്ദ്ര സർക്കാരിന്റെ സ്വകാര്യവൽക്കരണത്തിന്റെ ഭാഗമായി കഴിഞ്ഞു.സ്വകാര്യവൽക്കരണ നീക്കങ്ങളുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോകുന്നതിനിടെ അത് ഏറ്റെടുത്ത് നടത്താൻ സംസ്ഥാന സർക്കാർ തയാറാകുമ്പോൾ അതിനുള്ള അനുമതി പോലും സംസ്ഥാനങ്ങൾക്ക് വിലക്കപ്പെടുകയാണ്. കേന്ദ്ര സർക്കാരിനെതിരെ നയിക്കുന്ന ബഹുജന മാർച്ചിൽ സി ദിവാകരൻ, എൻ രാജൻ, മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.