ചെന്നൈ: തമിഴ്നാട് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുതിർന്ന നേതാവും തഗൈസൽ തമിഴർ പുരസ്കാരത്തിന് അർഹനായ ആർ നല്ലകണ്ണുമായി കൂടിക്കാഴ്ച നടത്തി സിപിഐ മന്ത്രിമാർ. കൃഷിമന്ത്രി പി പ്രസാദും ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി ആർ അനിലുമാണ് ചെന്നൈയിലെത്തി നല്ലകണ്ണിനെ സന്ദർശിച്ചത്.
‘തോഴർ’ ആർ നല്ലകണ്ണ് ഇനി ‘തഗൈസൽ തമിഴർ’; പോരാട്ടത്തിന്റെ ആൾരൂപം
https://youngindianews.in/tagai-sal-thamizhar-award-for-senior-communist-leader-nallakannu/
രാഷ്ട്രത്തിനും ജനങ്ങൾക്കും വേണ്ടി അർപ്പണബോധത്തോടെ സേവനങ്ങൾ അനുഷ്ടിക്കുന്നവർക്കായി തമിഴ്നാട് സർക്കാർ ഏർപ്പെടുത്തിയ പുരസ്കാരമാണ് തഗൈസൽ തമിഴർ.
പത്തുലക്ഷം രൂപയുടെ ചെക്കും പ്രശംസാപത്രവുമാണ് അവാർഡായി നൽകിയത്. അവാർഡ് തുകയോടൊപ്പം 5000 രൂപയും കൂടി നൽകി 10 ലക്ഷത്തി അയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വേദിയിൽ വച്ചു തന്നെ നല്ലകണ്ണ് സംഭാവന നൽകിയത് ദേശീയ മാധ്യമങ്ങളുൾപ്പെടെ പ്രശംസിച്ചിരുന്നു.