പലസ്തീൻ ഐക്യദാർഢ്യം പരിപാടിയില്‍ പങ്കെടുത്ത സിപിഐ ദേശീയ നേതാവ് ആനി രാജയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ഡൽഹി ഖാൻ മാർക്കറ്റ് പരിസരത്ത് പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ച് സംഘടിപ്പിച്ച പരിപാടിക്കിടെയാണ് ആനി രാജയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഡൽഹി ഖാൻ മാർക്കറ്റ് പരിസരത്ത് ക്വിറ്റ് ഇന്ത്യ ദിനത്തോടനുബന്ധിച്ച് പലസ്തീൻ ഐക്യദാർഢ്യ പരിപാടിക്ക് എത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഡൽഹി മന്ദിർ മാർഗ് പൊലീസ് ആണ് ആനി രാജ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തത്. അഹിംസ സന്ദേശമുയർത്തി പലസ്ഥീനിനു ഐക്യദാർഢ്യം പ്രഖ്യപിക്കുമ്പോൾ പിന്തുണയ്ക്കേണ്ട കേന്ദ്ര ഗവർൺമെന്റ് അതിനെ തകർക്കുകയാണ് ചെയ്തതെന്ന് കൂട്ടായ്മ സംഘടിപ്പിച്ചവർ വ്യക്തമാക്കി.