Thursday, November 21, 2024
spot_imgspot_img
HomeIndiaസിപിഐ ദേശീയ സെക്രട്ടറി കെ നാരായണ വീട്ട് തടങ്കലിൽ

സിപിഐ ദേശീയ സെക്രട്ടറി കെ നാരായണ വീട്ട് തടങ്കലിൽ

ഹൈദരാബാദ്: സിപിഐ ദേശീയ സെക്രട്ടറി കെ നാരായണയെ വീട്ട് തടങ്കലിലടച്ച് തെലുങ്കാന പൊലീസ്. പ്രധാനമന്ത്രിയുടെ തെലുങ്കാന സന്ദർശനത്തിനെതിരെ സിപിഐ നടത്തുന്ന പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാ​ഗമായാണ് കെ നാരായണയടക്കമുള്ള സിപിഐ നേതാക്കൾക്കെതിരെ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. ഫാസിസ്റ്റു സർക്കാർ തന്നെ അറസ്റ്റ് ചെയ്തത് കൊണ്ടൊന്നും മോദിക്കെതിരെയുള്ള പ്രതിഷേധ പരിപാടികൾ നിർത്തിവെക്കില്ലെന്ന് കെ നാരായണ വ്യക്തമാക്കി. രാജ്യത്ത് ഉയർന്നു വരുന്ന വിലവർധനവിനെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്നും കെ നാരായണ ആവശ്യപ്പെട്ടു.

തെലങ്കാനയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഹൈദരാബാദിലടക്കം സിപിഐ വൻ പ്രതിഷേധ പരിപാടികൾക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധമുയർത്തി രം​ഗത്തെത്തിയ പല സിപിഐ നേതാക്കളെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares