ബംഗളുരു: സിപിഐ നേതൃത്വത്തിൽ എല്ലാവർക്കും വീട് എന്ന മുദ്രാവാക്യമുയർത്തി നടന്നുവന്നിരുന്ന പദയാത്ര സമാപിച്ചു. സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേശിന്റെ നേതൃത്വത്തിലായിരുന്നു സംസ്ഥാനത്തെ ഗ്രാമ നഗരങ്ങളിലൂടെ പദയാത്ര സഞ്ചരിച്ചത്.
2020 ഫെബ്രുവരി രണ്ടിന് ബല്ലാരിയിൽ നിന്നായിരുന്നു പദയാത്രയുടെ തുടക്കം. എന്നാൽ മാർച്ച് അവസാനം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കപ്പെട്ടതിനാൽ തുംകൂരിൽ പദയാത്ര താൽക്കാലികമായി നിർത്തി വയ്ക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 26ന് തുംകൂരിൽ നിന്ന് വീണ്ടും ആരംഭിച്ച പദയാത്രയാണ് 12 ദിവസത്തിനു ശേഷം ബംഗളുരുവിൽ സമാപിച്ചത്.
മുഴുവൻ ഭവനരഹിതർക്കും വീടുകൾ പണിതു നൽകുക എന്ന മുദ്രാവാക്യമായിരുന്നു പദയാത്രയിൽ പ്രധാനമായും ഉന്നയിച്ചിരുന്നത്. എല്ലാവർക്കും ഭവനം എന്ന മുദ്രാവാക്യം യാഥാർത്ഥ്യമാകുന്ന തുവരെ പോരാട്ടം തുടരുമെന്ന് പ്രഖ്യാപിച്ചാണ് പദയാത്ര സമാപിച്ചത്. സമാപനത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകൾ പങ്കെടുത്ത റാലി സിപിഐ സ്വാഗതം പറഞ്ഞു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും പാർലമെന്ററി ഗ്രൂപ്പ് നേതാവുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു.
ഭവന ഭൂരഹിത സമിതി പ്രസിഡന്റ് എം സി ഡോംഗെ അധ്യക്ഷനായി. പദയാത്ര ക്യാപ്റ്റനും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ സാത്തി സുന്ദരേശ്, മുൻ സംസ്ഥാന സെക്രട്ടറി പി വി ലോകേഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ശിവരാജ് ബീരാധാർ, ജ്യോതി, എഎഐവൈഫ് സംസ്ഥാന സെക്രട്ടറി ഹരീഷ് ബാല, ഹൊസടു മാസിക പത്രാധിപർ ഡോ. സി ദ്ധനഗൗഡ പാട്ടിൽ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ബി അംജാദ്
സിപിഐ കേരള സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, തമിഴ്നാട് സംസ്ഥാന സെക്രട്ടറി ആർ മുത്തരശ്, തെലങ്കാന സംസ്ഥാന സെക്രട്ടറി കെ സാംബ ശിവറാവു, ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ എന്നിവർ ആശംസാ സന്ദേശങ്ങൾ അയച്ചിരുന്നു.