ന്യൂഡൽഹി: അദാനി ഗ്രൂപ്പിന്റെ വഴിവിട്ട പ്രവർത്തനങ്ങൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നിർദ്ദേശങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി സിപിഐ. ഫെബ്രുവരി 13 ന് കേന്ദ്രസർക്കാർ സ്ഥാപനങ്ങളായ എൽഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്ക് മുന്നിലും പ്രകടനങ്ങളും ധർണകളും നടത്തും.
അദാനിയും കേന്ദ്ര സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടുകയും ജനവിരുദ്ധ ബജറ്റിനെതിരായ പ്രതിഷേധം രേഖപ്പെടുത്തുകയുമാണ് പ്രതിഷേധം കൊണ്ട് ലക്ഷ്യം വയ്ക്കുന്നതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.