മലക്കപ്പാറ: തോട്ടം തൊഴിലാളികളോടും തൊഴിൽ സംഘടനകളോടും ടാറ്റ ടി കോഫി എസ്റ്റേറ്റ് മാനേജ്മെന്റ് കാണിക്കുന്ന തൊഴിലാളിവിരുദ്ധ നിലപാടുകൾക്കെതിരെയും പ്രതിഷേധം സംഘടിപ്പിച്ച് സിപിഐ. അകാരണമായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കുക തൊഴിലാളികളുടെ ആലയങ്ങൾ വാസയോഗ്യമാക്കുക, ചികിത്സാ സൗകര്യങ്ങൾ അനുവദിക്കുക, പിഎഫ് ക്രമകേടുകൾ പരിഹരിക്കുക, മാനേജുമെന്റ് അനധികൃതമായി കൈവശം വച്ചിട്ടുള്ള ഭൂമി സർക്കാർ ഏറ്റെടുത്ത് പിരിഞ്ഞ് പോരുന്ന തൊഴിലാളികൾക്ക് വിതരണം ചെയ്യുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സിപിഐ അതിരപ്പിള്ളി ലോക്കൽ കമ്മറ്റിയുടെ നേത്യത്വത്തിൽ മലക്കപ്പാറയിൽ പ്രതിക്ഷേധ സമരം സംഘടിപ്പിച്ചു.
സിപിഐ ജില്ലാ കൗൺസിൽ അംഗം എം വി ഗംഗാദരൻ പ്രതിഷേധസമരം ഉദ്ഘാടനം ചെയ്യ്തു. കെ കെ ശ്യാമളൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കെ കെ സന്തോഷ് സ്വാഗതംവും കെ എ ജോയ് നന്ദിയും പറഞ്ഞു. ലോക്കൽ കമ്മറ്റി അംഗങ്ങളായ യു ആർ സുഭാഷ്, കെ എം ബാലൻ, എസ് ദാസൻ, കെ കറുപ്പുസ്വാമി, കെ കാളി രാജ്, യൂണിയൻ സെക്രട്ടറി കെ ഐ നൂറുദിൻ എന്നിവരും സംസാരിച്ചു.