തിരുവനന്തപുരം: സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്ത പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് ജില്ലാ-മണ്ഡലം കേന്ദ്രങ്ങളിൽ ഇന്ന് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. അദാനി ഗ്രൂപ്പിന്റെ വഴിവിട്ട പ്രവർത്തനങ്ങൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കുക, കേന്ദ്രബജറ്റിലെ ജനവിരുദ്ധ നിർദ്ദേശങ്ങൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രതിഷേധം. വിവിധ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കൊപ്പം എൽഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്ക് മുന്നിലും പ്രകടനങ്ങളും ധർണകളും നടത്തും.