കൊണ്ടോട്ടി: കേന്ദ്ര ബജറ്റിനെതിരെ ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി (സിപിഐ ) കൊണ്ടോട്ടി ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. കേരളത്തെ അവഗണിക്കുന്ന, തൊഴിലുറപ്പിനെയും ഭക്ഷ്യ സുരക്ഷയെയും അട്ടിമറിക്കുന്ന കേന്ദ്ര ബജറ്റിനെതിരെയായിരുന്നുസമരം. സിപിഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പി പി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ നിലവിലെ പ്രതിഷേധം മറച്ചുവെക്കാൻ പശുവിന് മുൻനിർത്തി വർഗീയമായി ശ്രദ്ധ തിരിച്ചുവിടാനാണ് സംഘപരിവാർ ശ്രമിക്കുന്നതെന്നും. മനുഷ്യനെ പ്രണയിക്കുന്ന പ്രത്യശാസ്ത്രം സംഘപരിവാർ അജണ്ടക്കെതിരാണന്നും അദ്ദേഹം സൂചിപ്പിച്ചു.
എ കെ അനീഷ് അധ്യക്ഷതവഹിച്ചു. ഇ കുട്ടൻ, പുലത്തുകുഞ്ഞു, പി കെ ജനാർദ്ദനൻ, കെപി അസീസ് ബാവ, അസ്ലം ഷേർക്കാൻ, ഇടി വേലായുധൻ, മുന്നാസ് പാറക്കൽ, സിദ്ദീഖ് പുളിക്കൽ തുടങ്ങിയവർ അഭിവാദ്യമർപ്പിച്ചു. ഷഹീർ മണ്ണാറിൽ നന്ദി പറഞ്ഞു.