Thursday, November 21, 2024
spot_imgspot_img
HomeKeralaസിപിഐ സംസ്ഥാന സമ്മേളനം, ഇന്ന് സമാപനം

സിപിഐ സംസ്ഥാന സമ്മേളനം, ഇന്ന് സമാപനം

തിരുവനന്തപുരം: സിപിഐ സംസ്ഥാനസമ്മേളനത്തിനു ഇന്ന് സമാപനം. സെപ്റ്റംബർ 30 മുതൽ സംസ്ഥാന ന​ഗരിയെ ചെങ്കടലാക്കി നടക്കുന്നവന്നിരുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനു ഇന്ന് തിരശീല വീഴുകയാണ്. സമ്മേളന ന​ഗരിയിലെ തിരക്കും സുരക്ഷയും ഏറ്റെടുത്ത് റെഡ് വോളന്റിയർമാർ കൈമെയ് മറന്നുള്ള പ്രവർത്തനം സമ്മേളനത്തിന്റെ വിജയത്തിനു ഒരു കാരണമായി. സംസ്ഥാന വോളണ്ടിയർ ക്യാപ്റ്റൻ ആർ രമേശന്റെ നേതൃത്വത്തിലുള്ള പതിനഞ്ച് വനിതകൾ ഉൾപ്പെടെ അമ്പതിലധികം വരുന്ന റെഡ് വൊളന്റിയർ മാരാണ് സംസ്ഥാന സമ്മേളനത്തിനു സുരക്ഷയൊരുക്കിയത്.

സമൂഹത്തിൽ ലിംഗസമത്വം നടപ്പാക്കുക എന്ന നയത്തിന്റെ ഭാഗമായിട്ടുള്ള നടപടികളുമായണ് പാർട്ടി മുന്നോട്ട് പോകുന്നത്. പാർട്ടിതല പരിപാടികളിൽ കൃതൃമായ വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് പാർട്ടി നിഷ്കർഷിക്കുന്നുണ്ട്. നാഷണൽ കൗൺസിലിന്റെ തീരുമാനമനുസരിച്ചാണ് ഇത്തവണ വനിതാ പ്രാതിനിധ്യം വർധിപ്പിച്ചിരിക്കുന്നത്. 51 പേരാണ് ഇക്കുറി വനിതാ പ്രതിനിധികളായി ഉള്ളത്. ഏറ്റവും കൂടുതൽ വനിതാ പ്രതിനിധികൾ ഉള്ളത് കൊല്ലം ജില്ലയിൽ നിന്നാണ്. ഒരു ജില്ലയിൽ നിന്ന് നാനൂറു പേർ അവർക്ക് ഒരാൾ എന്ന നിലയിലാണ് പ്രതിനിധികളെ തിരഞ്ഞെടുത്തിരിക്കുന്നത്. നേരത്തെ നാഷണൽ കൗൺസിൽ എല്ലാ സംസ്ഥാനങ്ങൾക്കും ഒരു ഗൈഡ് ലൈൻ നൽകിയിരുന്നു.

ആ ഗൈഡ് ലൈൻ അനുസരിച്ച് 15 ശതമാനം സ്ത്രീകളെ എല്ലാ സമ്മേളനങ്ങളിലും തിരഞ്ഞെടുക്കണം. കേരളത്തിലാണെങ്കിൽ മണ്ഡലം സമ്മേളനങ്ങളിലും മണ്ഡലം കമ്മിറ്റികളിലും ഇത് നിലവിൽ വന്നിട്ടുണ്ട്. ജില്ലാ കമ്മിറ്റികളിലും ഇതനുസരിച്ചാണ് മുന്നോട്ട് പോകുന്നത്.

ഇന്നലെ സംസ്ഥാന സമ്മേളന നടപടികൾ വിശദീകരിക്കുന്നതിന്റെ ഭാ​ഗമായി നടന്ന വാർത്താ സമ്മേളനത്തിൽ ​ഗവർണർക്കെതിരെ കടുത്ത വിമർശനമാണുയർന്നത്. ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനങ്ങളുടെ അധികാരങ്ങളും സ്വതന്ത്രമായ നിയമനിര്‍മ്മാണങ്ങളും കേന്ദ്രഭരണകൂടം നിരന്തരമായി തടസപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഗവര്‍ണര്‍ പദവി സംബന്ധിച്ചും കേന്ദ്ര‑സംസ്ഥാന ബന്ധങ്ങളിലും പുനര്‍വിചിന്തനം ആവശ്യമാണെന്ന് സിപിഐ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടന കേന്ദ്രത്തിന്റെ അധികാരങ്ങളോടൊപ്പം തന്നെ സംസ്ഥാനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. വ്യത്യസ്ത സംസ്‌കാരങ്ങളും വൈജാത്യങ്ങളും നിലനില്‍ക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ഫെഡറല്‍ തത്വങ്ങള്‍ നിലനില്‍ക്കുന്ന നമ്മുടെ രാജ്യത്തെ സംസ്ഥാനങ്ങളുടെ അധികാരങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. എന്നാല്‍ ഇന്ന് ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധമായി സംസ്ഥാനങ്ങളുടെ അധികാരങ്ങളും സ്വതന്ത്രമായ നിയമനിര്‍മ്മാണങ്ങളും കേന്ദ്രഭരണകൂടം നിരന്തരം തടസപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

ഭരണഘടനപ്രകാരം നാമമാത്ര ഭരണാധികാരിയായ ഗവര്‍ണര്‍ ജനങ്ങള്‍ തെരഞ്ഞെടുത്ത നിയമനിര്‍മ്മാണസഭ പാസാക്കിയ നിയമങ്ങളില്‍ ഒപ്പുവയ്ക്കാത്ത സ്ഥിതിയുമുണ്ട്. ഇത് ജനാധിപത്യവിരുദ്ധവും ഭരണഘടനാ ശില്പികള്‍ വിഭാവനം ചെയ്ത ഫെഡറല്‍ തത്വങ്ങള്‍ക്ക് വിരുദ്ധവുമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ഫെഡറല്‍ രീതി പരിപാലിക്കാന്‍ കേന്ദ്ര ഭരണകൂടം തയാറാകണം. ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ പാവയായി സംസ്ഥാന നിയമനിര്‍മ്മാണത്തെ തടസപ്പെടുത്തുന്ന നടപടി സംസ്ഥാന ഭരണത്തെ തന്നെ ബാധിക്കുന്ന അവസ്ഥയുണ്ട്. അതിനാല്‍ ഗവര്‍ണര്‍ പദവി തന്നെ ആവശ്യമില്ലെന്ന നിലപാടാണ് സിപിഐയുടേതെന്നും സംസ്ഥാന സമ്മേളനം വ്യക്തമാക്കി.ജനങ്ങളുടെ ഐക്യനിര ഉയര്‍ത്തി ഭീകരവാദത്തെ ചെറുക്കണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares