Friday, April 4, 2025
spot_imgspot_img
HomeKeralaവിപ്ലവ ഗായിക പതാക കൈമാറും, സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥ വയലാറിൽ നിന്ന്‌

വിപ്ലവ ഗായിക പതാക കൈമാറും, സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പതാക ജാഥ വയലാറിൽ നിന്ന്‌

ആലപ്പുഴ: 24-ാം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സെപ്റ്റബർ 30ന് ആരംഭിക്കുന്ന സിപഐ സംസ്ഥാന സമ്മേളനത്തിന് ഉയർത്താനുള്ള പതാക അനശ്വര രക്തസാക്ഷികളുടെ സ്മരണകൾ ഇരമ്പുന്ന വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും എത്തിക്കും. സെപ്റ്റംബർ 29 ന് കേരളത്തിന്റെ വിപ്ലവ ഗായിക പി കെ മേദിനി ജാഥാ ക്യപ്റ്റനും എഐവൈഎഫ് സംസ്ഥാന സെക്രട്ടറിയുമായ ടി ടി ജിസ്‌മോനു പതാക കൈമാറുന്നതോടെ പതാക ജാഥക്ക് തുടക്കമാകും.

പിന്നീട്, ആയിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ അഭിവാദ്യങ്ങൾ ഏറ്റുവാങ്ങി ഒക്ടോബർ മുപ്പതിനു വൈകിട്ട് പതാക ജാഥ സമ്മേളന നഗരിയിലെത്തിചേരും. സിപിഐ സംസ്ഥാ സെക്രട്ടറി കാനം രാജേന്ദ്രനാണ് ടി ടി ജിസ്‌മോനിൽ നിന്നും പതാക ഏറ്റുവാങ്ങുക. എഐഎസ്എഫ് സംസ്ഥാന സെക്രട്ടറിയും ജാഥാ വൈസ് ക്യാപ്റ്റനുമായ പി കബീർ പതാക ജാഥയെ അനുഗമിക്കും. സെപ്റ്റബർ 30 മുതൽ ഒക്ടോബർ 3 വരെയാണ് സംസ്ഥാന സമ്മേളനം നടക്കുക.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares