Saturday, November 23, 2024
spot_imgspot_img
HomeKeralaസിപിഐ സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

സിപിഐ സംസ്ഥാന സമ്മേളനം: ലോഗോ പ്രകാശനം ചെയ്തു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിച്ചു. സെപ്റ്റംബർ 30 മുതൽ ഒക്ടോബർ മൂന്ന് വരെ തിരുവനന്തപുരത്താണ് സമ്മേളനം നടക്കുന്നത്. സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന മനുഷ്യരുടെ പാർട്ടിയാണ് സിപിഐ. അവരുടെ പ്രശ്നങ്ങളുടെ പരിഹാരത്തിനുവേണ്ടിയുള്ള പോരാട്ടമാണ് പാർട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട ചുമതലയെന്ന് കാനം പറഞ്ഞു. രാജ്യത്ത് നവലിബറൽ നയങ്ങൾ നടപ്പിലാക്കാൻ തുടങ്ങിയതുമുതൽ, പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ പ്രശ്നങ്ങൾ ഓരോ ദിവസവും പുതിയ തലങ്ങളിലേക്ക് വളരുകയാണ് . വിലവർധനവും തൊഴിലില്ലായ്മയും നാണ്യപ്പെരുപ്പവും മറ്റ് സാമൂഹ്യ ദുരിതങ്ങളുമെല്ലാം ജനങ്ങളെ സാരമായി ബാധിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യൻ രൂപയ്ക്ക് ഏറ്റവും വില കുറഞ്ഞ കാലഘട്ടമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വർത്തമാനകാല ഇന്ത്യൻ സാഹചര്യങ്ങളിൽ ഒരു കമ്മ്യൂണിസ്റ്റ് പ്ര­സ്ഥാനവും ഇടതുപക്ഷ പ്രസ്ഥാനവും മുന്നോട്ടുപോകേണ്ടത് എങ്ങനെയാണെന്നതിന്റെ ദിശ നിർണയിക്കുന്ന സമ്മേളനമാണ് പാർട്ടി കോൺഗ്രസെന്നും കാനം പറഞ്ഞു. തിരുവനന്തപുരത്തെ എഐഎസ്എഫ് നേതാവും ലോ അക്കാദമി വിദ്യാർത്ഥിയുമായ പൃഥ്വിരാജ് തയാറാക്കിയ ലോഗോയാണ് തിരഞ്ഞെടുത്തത്. സ്വാഗതസംഘം ചെയർമാനും ഭക്ഷ്യമന്ത്രിയുമായ ജി ആർ അനിൽ, റവന്യുമന്ത്രി കെ രാജൻ, സിപിഐ നേതാക്കളായ സി ദിവാകരൻ, മാങ്കോട് രാധാകൃഷ്ണൻ, ജെ വേണുഗോപാലൻ നായർ തുടങ്ങിയവർ സംബന്ധിച്ചു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares