Thursday, November 21, 2024
spot_imgspot_img
HomeKeralaഗവർണറുടെ നടപടി ചായക്കോപ്പയിലെ കൊടുങ്കാറ്റ്; പരിഹസിച്ച് കാനം

ഗവർണറുടെ നടപടി ചായക്കോപ്പയിലെ കൊടുങ്കാറ്റ്; പരിഹസിച്ച് കാനം

തിരുവനന്തപുരം: ധൈര്യമുണ്ടെങ്കില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ ധനമന്ത്രി കെ എന്‍ ബാലഗോപാലിനെ പുറത്താക്കട്ടെയെന്നും അപ്പോള്‍ കാണാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ക്ക് തന്റെ പദവിയെ കുറിച്ച് അറിയാതെയാണ് പലതരത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

ഇങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ ഒരു മന്ത്രിയെ പിരിച്ചുവിടാന്‍ കഴിയുമോ?. ഇതൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് കാനം പറഞ്ഞു. പോസ്റ്റ് ഓഫിസ് ഉണ്ടെങ്കിൽ ആർക്കും കത്തയക്കാമല്ലോ എന്ന് കാനം പരിഹസിച്ചു. ഗവര്‍ണര്‍ ജനാധിപത്യത്തെയല്ല, ഭരണഘടനയെ തന്നെ വെല്ലുവിളിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷത്തില്‍ തന്നെ ഭിന്നതയുണ്ട്. മുഖ്യമന്ത്രിക്ക് ആരെങ്കിലും ഒരു കത്ത് അയച്ചാല്‍ ഒരു മന്ത്രിയെ പുറത്താക്കാനാകുമോ?.

ഗവർണറുടെ അധികാരങ്ങളെ കുറിച്ച് ഗവർണർക്ക് അറിയില്ല. ഗവർണർക്ക് ഒരു മന്ത്രിയെ നിയമിക്കാനോ പിരിച്ചുവിടാനോ അധികാരമില്ല. സഭയുടെ നേതാവ് എന്ന നിലയിൽ മുഖ്യമന്ത്രിയാണ് ആരാണ് മന്ത്രിയാകേണ്ടത് എന്ന് ഗവർണറോട് ശിപാർശ ചെയ്യുന്നത്. ഇതൊന്നും ഒരു പ്രതിസന്ധിയേയല്ല. ഞങ്ങൾ ഇതിനെ ചായക്കോപ്പയിലെ കൊടുങ്കാറ്റായാണ് കാണുന്നത്.

വിസിമാരോട് രാജിവയ്ക്കാന്‍ പറഞ്ഞായിരന്നു ആദ്യം ഗവര്‍ണറുടെ ഭീഷണി. മാധ്യമങ്ങള്‍ എന്തോ വലിയ കാര്യം പോലെ ഏറ്റുപറഞ്ഞു. ഒന്നും സംഭവിച്ചില്ല. ഒരുപക്ഷി പോലും പറന്നില്ല. ചിലച്ചില്ല. കോടതി പോലും പറഞ്ഞു ഗവര്‍ണറുടെ നടപടി തെറ്റാണ്. നിയമപ്രകാരമേ അത് ചെയ്യാന്‍ പറ്റുകയുള്ളുവെന്നും കാനം പറഞ്ഞു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares