കോഴ ആരോപണവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകൾ ഗൗരവമുള്ളതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കുതിര കച്ചവട രാഷ്ട്രീയം കേരളത്തിലേക്കും വരുന്നത് ഗൗരവതരമെന്നും വിഷയത്തിൽ അന്വേഷണം വേണമെന്നും ബിനോയ് വിശ്വം പറഞ്ഞു. അന്വേഷണം വഴി തെറ്റരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കാളച്ചന്തയിലെ കാളകളെപ്പോലെ എംഎൽഎമാരെ വിലയ്ക്ക് വാങ്ങുന്നത് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും കുതിരക്കച്ചവട രാഷ്ട്രീയം നിലവിലുണ്ട്. അത് കേരളത്തിലേക്കും വരുന്നു എന്നത് ഗൗരവകരം. ജനാധിപത്യമൂല്യങ്ങൾക്ക് എതിര്. ആരോപണത്തിൽ അന്വേഷണം വേണം – അദ്ദേഹം വിശദമാക്കി. അന്വേഷണം സത്യത്തിന്റെ വഴിയെ പോകണമെന്നും വസ്തുതയുണ്ടെങ്കിൽ ആരോപണ വിധേയർക്ക് എൽഡിഎഫിൽ തുടരാൻ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.