Saturday, November 23, 2024
spot_imgspot_img
HomeIndiaശ്രീലങ്കന്‍ ജനതയ്ക്ക് സിപിഐ പിന്തുണ

ശ്രീലങ്കന്‍ ജനതയ്ക്ക് സിപിഐ പിന്തുണ

ന്യൂഡൽഹി: ഭരണവര്‍ഗത്തിന്റെ അഴിമതിക്കും സ്വേച്ഛാധിപത്യ ദുര്‍ഭരണത്തിനും എതിരെ തെരുവിലിറങ്ങിയ ശ്രീലങ്കന്‍ ജനതയ്ക്ക് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അഭൂതപൂര്‍വമായ സാമ്പത്തിക, രാഷ്ട്രീയ പ്രതിസന്ധിയാണ് രാജ്യത്ത് നിലനിൽക്കുന്നത്.

ശ്രീലങ്കയിലെ ജനങ്ങളുടെ പ്രക്ഷോഭം പുരോഗമനപരമായ കാഴ്ചപ്പാടിലേക്ക് നയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാര്‍ട്ടി സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ധനമോ ഭക്ഷണമോ ഇല്ലാതെ ദുരിതത്തിലായ ജനം, പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ആയിരക്കണക്കിന് പ്രക്ഷോഭകർ ഔദ്യോഗിക മന്ദിരത്തിലേക്ക് ഇരച്ചു കയറിയതോടെ പ്രസിഡന്റ് ഗോതബയ രജപക്സെ വസതി വിട്ടോടി. പ്രസിഡന്‍റിന്‍റെ കൊട്ടാരം പിടിച്ചെടുത്ത പ്രക്ഷോഭകർ അതിനുമുകളിൽ പതാക ഉയർത്തി. പൗരാവകാശ സംഘടനകളും യുവജന വിദ്യാർത്ഥി സംഘടനകളും നേരത്തെ തന്നെ കൊളംബോയിൽ പ്രതിഷേധ ദിനം ആഹ്വനം ചെയ്തിരുന്നു. ഈ പ്രതിഷേധത്തിൽ അണിചേരാനായി ലങ്കയുടെ എല്ലാ ഭാഗങ്ങളിൽ നിന്നും ദിവസങ്ങളായി ജനങ്ങൾ കൊളംബോയിലേക്ക് ഒഴുകുകയായിരുന്നു.

അതേ സമയം സമരക്കാർ എത്തുന്നത് തടയാൻ പൊതുഗതാഗത സർവീസുകളിൽ ചിലത് നിർത്തിവെച്ചെങ്കിലും അതുകൊണ്ടൊന്നും ജനപ്രവാഹം തടയാനായില്ല. ഇരച്ചെത്തിയ പ്രക്ഷോഭകർ ഗോതബയ രജപക്സെ അധികാരമൊഴിയുക എന്ന മുദ്രാവാക്യവുമായി പ്രേസിടെന്റിന്റെ വസതി ലക്ഷ്യമിടുകയായിരുന്നു. സൈന്യം റബർ ബുള്ളറ്റ് ഉപയോഗിച്ചും കണ്ണീർ വാതകം പ്രയോഗിച്ചും ജനങ്ങളെ തടയാൻ ശ്രമിച്ചത് വിഫലമായി. പിന്നീട് പലയിടങ്ങളിലും സൈന്യവും പൊലീസും ജനങ്ങൾക്കൊപ്പം പ്രക്ഷോഭത്തിൽ അണിചേർന്നു. ഗേറ്റും വാതിലും തകർത്ത സമരക്കാർ പ്രസിഡന്‍റിന്‍റെ കൊട്ടാരം പിടിച്ചെടുത്തതോടെ പ്രക്ഷോഭത്തിന്‍റെ ഫലം എന്താകുമെന്ന് വ്യക്തമായി. സമരക്കാർ എത്തുന്നതിനും മണിക്കൂറുകൾക്കു മുൻപുതന്നെ പ്രസിഡന്റ് ഗോതബയ രജപക്സെ അംഗരക്ഷകരുടെ കാവലിൽ ഔദ്യോഗിക വസതി വിട്ടിരുന്നു. ലങ്കൻ നാവകസേനയുടെ ഒരു കപ്പൽ ചില ബാഗുകൾ കയറ്റി അതിവേഗം കൊളംബോ തീരം വിട്ട ദൃശ്യങ്ങൾ പുറത്തുവന്നു. ആരാണ് ഈ കപ്പപ്പലിൽ രാജ്യം വിട്ടത് എന്ന് വ്യക്തമല്ല. ഈ കപ്പലിൽ ആണ് ഗോതബയ ഉള്ളതെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares