കവരത്തി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻ.സി.പി (എസ്) സ്ഥാനാർത്ഥി മുഹമ്മദ് ഫൈസലിന് പിന്തുണയറിയിച്ച് സിപിഐ ലക്ഷദ്വീപ് ഘടകം രംഗത്ത്. ലക്ഷദ്വീപിന്റെ സംസ്ഥാന പദവിയുൾപ്പെടെയുള്ള വിഷയങ്ങളിൽ സിപിഐക്കൊപ്പം നിലകൊണ്ട വ്യക്തിയാണ് മുഹമ്മദ് ഫൈസൽ എന്ന് സിപിഐ വ്യക്തമാക്കി. വരുന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ഇടതുപക്ഷ സൗഹൃദ മുന്നണിയുടെ കൂടെ നിൽക്കാൻ തയ്യാറായ ഒരു സ്ഥാനാർത്ഥി എന്ന നിലയിലാണ് ദ്വീപിലെ ഇടതുപക്ഷ രാഷ്ട്രീയം മുഹമ്മദ് ഫൈസലിനെ വിലയിരുത്തുന്നതെന്നും സിപിഐ ലക്ഷദ്വീപ് ഘടകം വ്യക്തമാക്കി.