Thursday, November 21, 2024
spot_imgspot_img
HomeIndiaപാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികം, പത്തുലക്ഷം അംഗങ്ങളെ പുതുതായി ചേർക്കാൻ സിപിഐ

പാർട്ടി രൂപീകരണത്തിന്റെ നൂറാം വാർഷികം, പത്തുലക്ഷം അംഗങ്ങളെ പുതുതായി ചേർക്കാൻ സിപിഐ

ന്യൂഡൽഹി: മതേതരത്വത്തിനും ജനാധിപത്യത്തിനും ഭരണഘടനയ്ക്ക് തന്നെയും വെല്ലുവിളിയായ ബിജെപി-ആര്‍എസ്എസ് സഖ്യത്തെ ഭരണത്തില്‍ നിന്നും പുറത്താക്കണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ.2024ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മതേതര, ജനാധിപത്യ, പ്രാദേശിക പാര്‍ട്ടികളും ഇടതുപക്ഷവും കൈകോര്‍ക്കണമെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസ് പാസാക്കിയ പ്രമേയത്തില്‍ പറയുന്നതെന്നും 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനങ്ങള്‍ വിശദീകരിക്കാന്‍ അജോയ് ഭവനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ രാജ പറഞ്ഞു.

2025ല്‍ സിപിഐ രൂപീകരണത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ പത്ത് ല­ക്ഷം പേരെ പാര്‍ട്ടി അംഗങ്ങളാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിലൂടെ പാര്‍ട്ടിക്ക് കൂടുതല്‍ കരുത്തു ആര്‍ജിക്കാനും സംസ്ഥാന-പ്രാദേശിക ഭരണ തലത്തില്‍ പാര്‍ട്ടിയുടെ ശക്തി വര്‍ധിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്നും ഡി രാജ പറഞ്ഞു.

കോര്‍പറേറ്റ്-വര്‍ഗീയ-വലതുപക്ഷ ശക്തികള്‍ക്കെതിരെ പോരാട്ടം ശക്തമാക്കാന്‍ ഇടത് ഐ­ക്യം കൂടുതല്‍ ഊട്ടി ഉറപ്പിക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ തീരുമാനമെടുത്തു. ഇടതുപക്ഷ പാര്‍ട്ടികള്‍ തത്വാധിഷ്ഠിതമായി ഒരുമിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പാര്‍ട്ടി കോണ്‍ഗ്രസില്‍ വിലയിരുത്തിയതായി ഡി രാജ വ്യക്തമാക്കി.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares