Friday, November 22, 2024
spot_imgspot_img
HomeIndiaഎൽജിബിടി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കണം: സിപിഐ

എൽജിബിടി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കണം: സിപിഐ

ന്യൂഡൽഹി: എൽജിബിടി സമൂഹത്തിന്റെ അവകാശങ്ങൾ പൂർണമായും സംരക്ഷിക്കണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് നല്കാനുള്ള തീരുമാനം ശ്രദ്ധേയമാണ്. അതേസമയം സുപ്രീം കോടതിയിൽ അപ്പീൽ നൽകാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കം അപലപനീയവുമാണ്. ആർഎസ്എസ് ആശയം നടപ്പിലാക്കാനുള്ള ഉദ്ദേശ്യമല്ലാതെ ഇതിന് പിന്നിൽ മറ്റൊന്നുമില്ല. മനുവാദത്തിലധിഷ്ഠിതമായ ലോകവീക്ഷണത്തിന്റെ പ്രതിഫലനമാണിത്. ചിലരെ ഒഴിവാക്കുകയും കുറ്റകൃത്യമാക്കുകയും ചെയ്യുക എന്നതാണ് അതിന്റെ അടിസ്ഥാനം.

ഈ വിഭാഗത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാതെ നിരാകരിക്കുകയെന്നത് എല്ലാവർക്കും മാന്യമായി ജീവിക്കുവാൻ ഭരണഘടന നല്കുന്ന അവകാശത്തിന്റെ നിഷേധമാണ്. ലോകത്തെ പല സർക്കാരുകളും എൽജിബിടി സമൂഹത്തിന്റെ ജീവിതരീതികളും അവകാശങ്ങളും അംഗീകരിക്കുകയെന്ന പുരോഗമന സമീപനം സ്വീകരിച്ചുകഴിഞ്ഞു. എന്നാൽ ബിജെപി സർക്കാർ സമൂഹത്തെ പിന്നോട്ട് വലിക്കുകയും ജനാധിപത്യത്തെ അട്ടിമറിക്കുകയുമാണ്.

നമ്മുടെ രാജ്യത്തും ലോകത്താകെയും നിലവിലുള്ള സാഹചര്യങ്ങളും വിഷയത്തിന്റെ എല്ലാവശങ്ങളും പരിഗണിച്ച് എൽജിബിടി സമൂഹത്തിന്റെ അവകാശങ്ങളും അന്തസും പൂർണമായി ഉയർത്തിപ്പിടിക്കുന്ന തീരുമാനങ്ങൾ കൈക്കൊള്ളണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares