കവരത്തി: ലക്ഷദ്വീപിലെ ജനങ്ങൾ കൈകാര്യം ചെയ്തു വരുന്ന പണ്ടാരം ഭൂമി സർക്കാർ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ ദ്വീപുകളിൽ വ്യത്യസ്തമായ പ്രതിഷേധങ്ങളും നിയമ പോരാട്ടങ്ങളും നടന്നു കൊണ്ടിരിക്കുകയാണ്. സേവ് ലക്ഷദ്വീപ് ഫോറം ഉണ്ടായത് പോലെ ലക്ഷദ്വീപുകാർ ഒരുമിച്ചു നിൽക്കേണ്ട സാഹചര്യമാണ് ഇപ്പോൾ ഉള്ളത്. പാർട്ടികളായും ദ്വീപുകളായും ചിന്നി ചിതറി പോവുന്നത് ലക്ഷ്യ സ്ഥാനത്തിലേക്കുള്ള ദൂരം വർധിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
എന്നാൽ ഇന്ന് പല ദ്വീപുകളിലും അവിടത്തെ പ്രധാന രാഷ്ട്രീയ പാർട്ടികൾ ജനങ്ങളെ ബോധപൂർവ്വം ഭിന്നിപ്പിച്ചു നിർത്തികൊണ്ടാണ് ഈയൊരു പ്രശ്നത്തെ നേരിടാൻ ഒരുങ്ങുന്നത്. അതിന്റെ ഫലമായി ജനങ്ങൾക്കിടയിൽ ആശങ്ക ഉണ്ടാക്കുന്നുണ്ടെന്നും ദ്വീപുകാരായ ഉദ്യോഗസ്ഥ രാഷ്ട്രീയക്കാർ പൂർണ്ണമായും ഭരണ കൂടത്തെ അനുകൂലിക്കുകയും ചെയ്യുന്ന ഒരു സാഹചര്യം നില നിൽക്കുകയും ചെയ്യുന്നത് ദ്വീപുകാരായ സാധാരണക്കാർക്ക് കൂടുതൽ അപകടകരമാണെന്നും സിപിഐ ചൂണ്ടി കാണിക്കുന്നു.
ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം ചേർന്ന സിപിഐ ലക്ഷദ്വീപ് സംസ്ഥാന കമ്മിറ്റി യോഗത്തിൽ പാർട്ടിയുടെ അഭിഭാഷക സങ്കടനയായ ഇന്ത്യൻ ലോയേർസ് അസ്സോസിയേഷന്റെ സഹായത്തോടെ കോടതി മുഖാന്തരം ലക്ഷദ്വീപിലെ പണ്ടാരം ഭൂ ഉടമസ്ഥരായ ദ്വീപുകാർക്ക് സൗജന്യ നിയമ സഹായം ഉറപ്പു വരുത്തുവാനും അതുവഴി ലക്ഷദ്വീപുകാരന്റെ സ്വന്തം മണ്ണ് നില നിർത്തുന്നതിന് ആവശ്യമായ നിയമ പോരാട്ടങ്ങൾക്ക് ജനങ്ങളെ സജ്ജമാക്കാനും കഴിയുമെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.
ഇതിന്റെ ഭാഗമായി ഭൂ ഉടമസ്ഥർക്ക് അതാത് ദ്വീപുകളിലെ സിപിഐ സഹായ സമിതിയെ ബന്ധപ്പെടാനുമുള്ള ഹെൽപ്പ് ഡസ്‌ക്ക് അംഗങ്ങളെയും തിരഞ്ഞെടുത്തു.
പണ്ടാരം ഭൂമിയുമായി ബന്ധപ്പെട്ട സൗജന്യ നിയമ സഹായങ്ങൾക്ക് ഭൂ ഉടമസ്ഥരായ ദ്വീപുകാർക്ക് ബന്ധപ്പെടാനുള്ള നമ്പറുകൾ:-
ആന്ത്രോത്ത്:-
1.സൈനുൽ ആബിദ് 94958 77704
2.അനീസ് റഹ്മാൻ +91 94959 32878
കവരത്തി:-
3.സൈത് അലി ബിരേക്കൽ +91 94962 21009
കൽപേനി:-
4.നിസാമുദ്ധീൻ +91 94951 69202
5.നൗഫൽ CP +91 94463 38381
അകത്തി:-
6.സബീർ അലി +91 94467 06779
മിനിക്കോയി :-
7.നജ്മുദ്ധീൻ.സി.ടി(സിപിഐ,ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി)
+91 94468 31333
8.വാജിബ് പി.പി
8547661638