ലഹരിക്കെതിരാവാം…ജീവിതങ്ങളെ രക്ഷിക്കാം..എന്ന മുദ്രാവാക്യമുയർത്തി ലഹരി മരുന്ന് വ്യാപനത്തിനെതിരെ ജനകീയ യുദ്ധവുമായി സിപിഐ. മാന്നാർ സ്റ്റോർ ജംഗ്ഷനിൽ സിപിഐ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ക്യാമ്പയിൻ സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം അഡ്വ.സി എ അരുൺ കുമാർ ദീപ ശൃംഖല ഉദ്ഘാടനം നിർവഹിച്ചു. മഹിളാസംഘം മണ്ഡലം സെക്രട്ടറി ജയകുമാരി അദ്ധ്യക്ഷതവഹിച്ചു.
ലഹരി വിരുദ്ധ പ്രതിജ്ഞ എഐവൈഎഫ് മണ്ഡലം പ്രസിഡന്റ് വിനീത് വിജയൻ ചൊല്ലി കൊടുത്തു. സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി കെ.ആർ.രഗീഷ് ബികെഎംയു മണ്ഡലം സെക്രട്ടറി എം എൻ സുരേഷ്,ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ രാജീവ്, സിപിഐ സെക്രട്ടറിയേറ്റ് അംഗങ്ങൾ, പി ജി രാജപ്പൻ, അഡ്വ. ജി ഉണ്ണി കൃഷ്ണൻ സിപിഐ മാന്നാർ മണ്ഡലം കമ്മിറ്റി അംഗം സുധീർ എലവൻസ് എന്നിവർ സംസാരിച്ചു.