കോഴിക്കോട്: എഐവൈഎഫിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന സേവ് ഇന്ത്യ മാർച്ചിന് വടക്കൻ മേഖലയിൽ ഉജ്ജ്വലമായ സ്വീകരണം. വടക്കൻ മേഖല ജാഥയെ കോഴിക്കോടിന്റെ മണ്ണിൽ സ്വീകരിക്കാൻ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ നേരിട്ടെത്തി. കോഴിക്കോട് പാലേരിയിൽ വച്ച് സേവ് ഇന്ത്യ മാർച്ചിന് അദ്ദേഹം അഭിവാദ്യങ്ങൾ നേർന്നു.
കോഴിക്കോടിന്റെ വിപ്ലവ സ്മരണകൾ ഉറങ്ങുന്ന മണ്ണിലൂടെ അഖിലേന്ത്യാ യുവജന ഫെഡറേഷൻ സേവ് ഇന്ത്യ മാർച്ച് വടക്കൻ മേഖല കാൽനടജാഥ കടന്നു പോകുമ്പോൾ സഖാക്കൾ തികഞ്ഞ ആവേശത്തിലാണ്.
മധുരത്തിന്റെ നാട് കൂടിയാണ് കോഴിക്കോട്. ഇവിടേക്ക് എത്തുന്ന ഓരോ മനുഷ്യരെയും സന്തോഷിപ്പിക്കാതെ തിരിച്ചയച്ചിട്ടില്ല കോഴിക്കോട്. നിറയെ സ്നേഹമുള്ള ഒരായിരം മനുഷ്യരുടെ നാട്.