ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജനത്തിനായുള്ള ചർച്ചയിൽ അഭിപ്രായ ഭിന്നതയെ തുടർന്ന് ഹരിയാന സർക്കാർ രാജിവച്ചു. ബിജെപി – ജെജെപി (ജനനായക് ജനത പാർട്ടി) സർക്കാരാണ് ലോക്സഭ സീറ്റ് പങ്കുവയ്ക്കുന്നതിൽ ഭിന്നതമൂലം രാജിവച്ചത്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ എല്ലാ മന്ത്രിമാരോടും രാജിവെക്കാൻ ആവശ്യപ്പെട്ട ശേഷം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചൊഴിയുകയായിരുന്നു.
ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബിജെപിയും ഉപമുഖ്യമന്ത്രി ദുശ്യന്ത് ചൗട്ടാല നയിക്കുന്ന ജെജെപിയും തമ്മിൽ ധാരണയിലെത്താൻ സാധിക്കാത്തതിനെ തുടർന്നാണ് ബന്ധം വഷളായത്. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 10 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു.