അമ്പലപ്പുഴ: സേവ് ഇന്ത്യ മാർച്ച് പ്രചാരണാർത്ഥം ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിച്ചു അമ്പലപ്പുഴ മണ്ഡലം കമ്മറ്റി. വണ്ടാനം മെഡിക്കല്‍ കോളേജിന് സമീപം സംഘടിപ്പിച്ച “ക്രിക്കറ്റാണ് ലഹരി” എന്ന ആശയം മുന്നോട്ട് വെച്ച് കൊണ്ടാണ് ടൂർണമെന്റ് സംഘടിപ്പിച്ചത് . നൈറ്റ് കൗണ്ടി ക്രിക്കറ്റ് ടൂർണ്ണമെന്റ് മുൻ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടു നിന്ന ടൂർണമെന്റ് തിങ്കളാഴ്ച സമാപിക്കും.
ചടങ്ങില്‍ ആശാ സുനീഷ് അദ്ധ്യക്ഷയായി. ശ്യാം സ്വാഗതവും അനസ് നന്ദിയും പറഞ്ഞു. ഷമീറാ ഹാരീസ്, ജില്ലാ പഞ്ചായത്ത് അംഗം അഞ്ചു എന്നിവര്‍ പ്രസംഗിച്ചു. ജോമോന് ലോറന്‍സ്, ജി.സുബീഷ്, പി.എസ്.ഷിഹബുദ്ദീന്‍, പ്രമോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
മെയ് 15 മുതൽ 28 വരെയാണ് കാൽനടജാഥകൾ സംഘടിപ്പിക്കുന്നത്. 15ന് തിരുവനന്തപുരത്തുനിന്ന് ആരംഭിക്കുന്ന തെക്കൻ മേഖലാജാഥ സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോൻ നയിക്കും. എസ് വിനോദ് കുമാർ, അഡ്വ. ആർ എസ് ജയൻ, ഭവ്യ കണ്ണൻ വൈസ് ക്യാപ്റ്റൻമാരായും അഡ്വ. ആർ ജയൻ ഡയറക്ടറായും ജാഥയ്ക്കൊപ്പം അണിനിരക്കും.
17ന് കാസർകോട് നിന്ന് ആരംഭിക്കുന്ന വടക്കൻ മേഖല ജാഥ സംസ്ഥാന പ്രസിഡന്റ് എൻ അരുൺ നയിക്കും. കെ ഷാജഹാൻ പ്രസാദ് പറേരി, അഡ്വ. വിനീത വിൻസന്റ് തുടങ്ങിയവർ വൈസ് ക്യാപ്റ്റന്മാരായും അഡ്വ. കെ കെ സമദ് ഡയറക്ടറായും വടകൻ മേഖലജാഥയിൽ അണിചേരും. ഇരു ജാഥകളുടെയും സംഗമം മെയ് 28ന് തൃശൂരിലാണ്.