Sunday, November 24, 2024
spot_imgspot_img
HomeKeralaമോക്കാ ചുഴലിക്കാറ്റ് കരുത്താർജിക്കുന്നു; 11 ന് തീരം തൊടാൻ സാധ്യത

മോക്കാ ചുഴലിക്കാറ്റ് കരുത്താർജിക്കുന്നു; 11 ന് തീരം തൊടാൻ സാധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം കൂടുതൽ ശക്തമാകുന്നു. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും ആൻഡമാൻ കടലിനും സമീപത്തായാണ് നിലവിൽ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. അടുത്ത മണിക്കൂറുകളിൽ തീവ്രന്യൂനമർദ്ദമായി മാറും. നാളെയോടെ ഇത് മോക്കാ ചുഴലിക്കാറ്റായി രൂപം പ്രാപിക്കും.

വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് മെയ് 11ന് ശേഷം ബംഗ്ലാദേശ് മ്യാന്മർ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. കേരളത്തെ ചുഴലിക്കാറ്റ് നേരിട്ട് ബാധിക്കില്ലെങ്കിലും മഴയ്ക്ക് കാരണമാകും. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

Share and Enjoy !

Shares
RELATED ARTICLES

Most Popular

Recent Comments

Shares